Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിചയക്കാരിയുടെ നഗ്‌നചിത്രങ്ങൾ സൃഷ്ടിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചു; അർജന്റീനയിൽ ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയപ്പോൾ അറസ്റ്റിൽ

പരിചയക്കാരിയുടെ നഗ്‌നചിത്രങ്ങൾ സൃഷ്ടിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചു; അർജന്റീനയിൽ ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയപ്പോൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പരിചയക്കാരിയായ യുവതിയുടെ നഗ്‌നചിത്രങ്ങൾ സൃഷ്ടിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഓച്ചിറ വലിയകുളങ്ങര മേടയിൽ വീട്ടിൽ എസ്. സോണിയാണ് (39) അറസ്റ്റിലായത്. അർജന്റീനയിൽ ജോലി ചെയ്ത് വന്ന ഇയാൾ പരാതിക്കാരിയുടെ ഫേസ്‌ബുക്കിൽനിന്ന് ബന്ധുക്കളുടെ ഉൾപ്പെടെ ചിത്രങ്ങളെടുക്കുകയും, യുവതിയുടെ നഗ്‌നചിത്രങ്ങൾ സൃഷ്ടിച്ച ശേഷം വ്യാജ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവം ശ്രദ്ധയിൽപെട്ട യുവതി ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന് പരാതി നൽകി. കൊല്ലം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതി അർജന്റീനയിൽ വച്ചാണ് വ്യാജ ട്വിറ്റർ അക്കൗണ്ട് സൃഷ്ടിച്ചതെന്ന് കണ്ടെത്തി.

ട്വിറ്ററിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് നിരീക്ഷിച്ച് വരുകയും പ്രതി അവധിക്കായി നാട്ടിലെത്തിയ സമയം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയിൽനിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.

ജില്ല ക്രൈംബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ മേൽനോട്ടത്തിൽ കൊല്ലം സൈബർ ക്രൈം ഇൻസ്പെക്ടർ എ. ജയകുമാർ, എസ്‌ഐ മനാഫ്, എഎസ്ഐ നിയാസ്, എസ്.സി.പി.ഒമാരായ അരുൺ കുമാർ, സതീഷ്, ഗായത്രി ചന്ദ്രൻ, റൊസാരിയോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP