Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എലി വിഷം കഴിച്ച് രണ്ടര വയസുകാരൻ മരിച്ചു; ഒരാഴ്ചയായി ചികിത്സയിൽ ആയിരുന്ന ഷയ്യാഹ് മരണത്തിന് കീഴടങ്ങിയത് ഞായറാഴ്ച പുലർച്ചെ

എലി വിഷം കഴിച്ച് രണ്ടര വയസുകാരൻ  മരിച്ചു;  ഒരാഴ്ചയായി ചികിത്സയിൽ ആയിരുന്ന ഷയ്യാഹ് മരണത്തിന് കീഴടങ്ങിയത് ഞായറാഴ്ച പുലർച്ചെ

ജംഷാദ് മലപ്പുറം

മലപ്പുറം: എലി വിഷംകഴിച്ച് രണ്ടര വയസുകാരൻ മരിച്ചു വീട്ടിൽ എലികളെ നശിപ്പിക്കാൻ വെച്ചിരുന്ന വിഷം അബദ്ധത്തിൽ ഉള്ളിൽ ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞാണ് മരിച്ചത്. കണ്ണമംഗലം കിളിനക്കോട് സ്വദേശി ഉത്തൻ നല്ലേങ്ങര മൂസക്കുട്ടിയുടെ മകൻ ഷയ്യാഹ് (രണ്ടര വയസ്സ്) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന ഷയ്യാഹ് ഞായറാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഖബറടക്കി. മാതാവ് ഹസീന. സഹോദരങ്ങൾ : മുഹമ്മദ് അഷ്‌റഫ്, അമീൻ, ഷിബിൻ ഷാ.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP