Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറം ചങ്ങരംകുളത്ത് ഭർത്താവ് ഉപേക്ഷിച്ച വീട്ടമ്മ വർഷങ്ങളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്നത് വാടകവീട്ടിൽ; വൃക്ക രോഗിയായിരുന്ന ഷെരീഫ വീട്ടിൽ മരിച്ച നിലയിൽ

മലപ്പുറം ചങ്ങരംകുളത്ത് ഭർത്താവ് ഉപേക്ഷിച്ച വീട്ടമ്മ വർഷങ്ങളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്നത് വാടകവീട്ടിൽ; വൃക്ക രോഗിയായിരുന്ന ഷെരീഫ വീട്ടിൽ മരിച്ച നിലയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ച 46കാരിയായ വീട്ടമ്മ മലപ്പുറത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവർ വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലുമായിരുന്നു.മലപ്പുറം ചങ്ങരംകുളം കാഞ്ഞിയൂരിൽ വാടകക്ക് താമസിച്ച് വന്ന ഐനിച്ചോട് സ്വദേശിനി തിരുത്തിക്കാട്ടിൽ ഷെരീഫ(46) ആണ് മരിച്ചത്.

വൃക്കരോഗത്തിന് ചികിത്സയിൽ ആയിരുന്ന ഷെരീഫ ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ പരിചരണത്തിലെ രോഗിയായിരുന്നു. നാട്ടുകാരുടെയും സുമനസുകളുടെയും കാരുണ്യത്തിലാണ് ചികിത്സ മുന്നോട്ട് കൊണ്ടു പോയിരുന്നത്. ശനിയാഴ്ച വൈകിയിട്ട് കാരുണ്യം പാലിയേറ്റീവ് കെയർ ജീവനക്കാർ രോഗീപരിചരണത്തിനെത്തി വാതിൽ തുറക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ഷെരീഫയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചങ്ങരംകുളം എസ്ഐ ഹരിഹരസൂനു,എഎസ്ഐ ശ്രീലേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP