Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദീനയിലെ പ്രവാസ ജീവിതത്തിലെ സമ്പാദ്യമെല്ലാം ചേർത്ത് നാട്ടിൽ കട തുറക്കാൻ മോഹം; മലപ്പുറത്ത് ഷോപ്പ് ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് കുഴഞ്ഞു മരിച്ചു; 45 കാരനായ ഷാഹുൽ ഹമീദ് നാട്ടിലെത്തിയത് മൂന്നുമാസം മുമ്പ്

മദീനയിലെ പ്രവാസ ജീവിതത്തിലെ സമ്പാദ്യമെല്ലാം ചേർത്ത് നാട്ടിൽ കട തുറക്കാൻ മോഹം; മലപ്പുറത്ത് ഷോപ്പ് ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് കുഴഞ്ഞു മരിച്ചു; 45 കാരനായ ഷാഹുൽ ഹമീദ് നാട്ടിലെത്തിയത് മൂന്നുമാസം മുമ്പ്

ജംഷാദ് മലപ്പുറം

മലപ്പുറം: വർഷങ്ങളായി പ്രവാസ ജീവിതം നയിച്ച് അവസാനം സമ്പാദിച്ച പണം കൊണ്ട് നാട്ടിൽ ഒരു കടയിട്ട് വീട്ടിൽ കഴിയാൻ തീരുമാനിച്ച മലപ്പുറത്തെ 45കാരൻ കട ഉദ്ഘാടനം ചെയ്യുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം തിരൂരങ്ങാടിക്കടുത്ത് പുകയൂർ വലിയ പറമ്പിലെ പരേതനായ മുഖം വീട്ടിൽ ആലസൻ കുട്ടിയുടെ മകൻ ഷാഹുൽ ഹമീദ് (45) ആണ് മരിച്ചത്.

പ്രവാസ ജീവിതം അവസാനിച്ച് കുടുംബത്തോടൊപ്പം സ്വന്തം നാട്ടിൽ കഴിയാനുള്ള ആഗ്രഹവുമായാണ് ഷാഹുൽഹമീദ് നാട്ടിൽ കട തുടങ്ങാൻ തീരുമാനിച്ചിരുന്നത്.വർഷങ്ങളായി മദീനയിൽ ജോലി ചെയ്തിരുന്ന ഷാഹുൽ ഹമീദ് പ്രവാസം നിറുത്തി മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. വീടിനടുത്തുള്ള കടയിൽ കച്ചവടം തുടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി ഇന്നലെ ഉദ്ഘാടനം ചെയ്യാനിരിക്കെ കാലത്ത് വീട്ടിൽ കുഴഞ്ഞ് വീണാണ് മരിച്ചത്. എസ്.വൈ.എസ് പ്രവർത്തകനായിരുന്നു. മാതാവ്: ഫാത്വിമഹജ്ജുമ്മ. ഭാര്യ: സൽമ . മക്കൾ: സഹൽ, നുഅ്മാൻ, ഫാത്വിമ ശിഫ് ന.സഹോദരങ്ങൾ: മുഹമ്മദ് അലി, ജഅ്ഫർ, കബീർ, ഉമ്മുസൽമ, ഹാജറ .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP