Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാത്രി ഭക്ഷണം കഴിച്ചുകിടന്ന ശോഭനയെ പുലർച്ചെ കാണാനില്ല; തിരച്ചിലിനൊടുവിൽ ക്വാർട്ടേഴ്സ് കിണറ്റിൽ മൃതദേഹം കണ്ടെത്തി; സാമ്പത്തിക പ്രശ്‌നങ്ങൾ അലട്ടിയിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

രാത്രി ഭക്ഷണം കഴിച്ചുകിടന്ന ശോഭനയെ പുലർച്ചെ കാണാനില്ല; തിരച്ചിലിനൊടുവിൽ ക്വാർട്ടേഴ്സ് കിണറ്റിൽ മൃതദേഹം കണ്ടെത്തി;  സാമ്പത്തിക പ്രശ്‌നങ്ങൾ അലട്ടിയിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: രാത്രി ഭക്ഷണം കഴിച്ചുകിടന്ന ശോഭനയെ പുലർച്ചെകാണാത്തതിനെ തുടർന്നു ബന്ധുക്കൾ ഏറെ തിരഞ്ഞു. അവസാനം കണ്ടത് ക്വാർട്ടേഴ്സ് കിണറ്റിൽ മരിച്ചുകിടക്കുന്ന നിലയിൽ. സാമ്പത്തിക പ്രയാസത്തിലായിരുന്നു ശോഭന. ഭർത്താവിന്റെ ചികിത്സക്ക് പണംകണ്ടെത്താൻ നെട്ടോട്ടമോടുകയും ചെയ്തിരുന്നതായി ബന്ധുക്കളുടെ മൊഴി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ശോഭന മാനസിക പ്രയാസം നേരിട്ടിരുന്നതായും ഇത് സാമ്പത്തികപരമായിരുന്നുവെന്നുമാണു പൊലീസിന് ലഭിച്ച പ്രാഥമിക നിഗമനം.

ചങ്ങരംകുളം മൂക്കുതല വാര്യർമൂല കുന്നത്ത് വളപ്പിൽ പത്മനാഭന്റെ ഭാര്യ ശോഭന(55)നെയാണ് താമസ സ്ഥലത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ചരാത്രി ഭക്ഷണം കഴിഞ്ഞ് കിടന്ന ശോഭനയെ വ്യാഴാഴ്ച പുലർച്ചെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവർ താമസിക്കുന്ന കോർട്ടേഴ്സ് കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭർത്താവ് വാര്യർമൂല കുന്നത്ത് വളപ്പിൽ പത്മനാഭന് അസുഖങ്ങൾക്കായി ഏറെ സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഇതെ തുടർന്നു പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്.

ചങ്ങരംകുളം പൊലീസും പൊന്നാനിയിൽ നിന്നെത്തിയഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു.ചങ്ങരംകുളം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടുതലായി പരിശോധിച്ചശേഷം കേസുമായി ബന്ധപ്പെട്ട കൂടുതൽ എന്തെങ്കിലും പറയാൻ കഴിയൂവെന്നും പൊലീസ് പറഞ്ഞു.മൃതദേഹം ഈശ്വരമംഗലം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.മക്കൾ: ധന്യ, ധനീഷ്,ധനവർഷ.മരുമക്കൾ: സതീശൻ,ദിവ്യ,സുമേഷ്,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP