Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലാവരെയും അകറ്റി ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിൽ ബന്ധുക്കൾക്ക് തർക്കം; സമവായമായപ്പോൾ കൂട്ടത്തിലെ കാരണവർക്ക് ഭൗതികശരീരം കൈമാറി പൊലീസ്; ട്രാവൻകൂർ ടൈറ്റാനിയത്തിലെ മുൻജീവനക്കാരൻ കെ.ഗോപാലകൃഷ്ണൻ നായരുടെ മരണമറിഞ്ഞത് ആറ് ദിവസത്തിന് ശേഷം

എല്ലാവരെയും അകറ്റി ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിൽ ബന്ധുക്കൾക്ക് തർക്കം; സമവായമായപ്പോൾ കൂട്ടത്തിലെ കാരണവർക്ക് ഭൗതികശരീരം കൈമാറി പൊലീസ്; ട്രാവൻകൂർ ടൈറ്റാനിയത്തിലെ മുൻജീവനക്കാരൻ കെ.ഗോപാലകൃഷ്ണൻ നായരുടെ മരണമറിഞ്ഞത് ആറ് ദിവസത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരൻ കെ.ഗോപാലകൃഷ്ണൻ നായരുടെ (80) മൃതദേഹം ഉറ്റ ബന്ധുക്കൾക്ക് വഞ്ചിയൂർ പൊലീസ് വിട്ടുകൊടുത്തു. ബന്ധുക്കളെ അകറ്റി നിർത്തി ഒറ്റയ്ക്ക് ജീവിച്ചിരുന്ന ഗോപാലകൃഷ്ണൻ നായരുടെ മൃതദേഹം വീട്ടിൽ അഴുകിയ നിലയിലാണ് പൊലീസ് കണ്ടെടുത്തത്. ഞായറാഴ്ച വൈകീട്ട് കുടുംബശ്രീ യോഗത്തിനു എത്തിയവരാണ് വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്ന കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ബാത്ത്‌റൂമിന് സമീപം വീണു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ സംസ്‌കാരത്തിനായി ശ്രമിച്ചപ്പോൾ ബന്ധുക്കൾ തമ്മിൽ മൃതദേഹം ഏറ്റുവാങ്ങുന്നതിനെ ചൊല്ലി തർക്കം വന്നു. ഇതോടെ കുടുംബത്തിലെ കാരണവരായ രവീന്ദ്രൻ നായർക്ക് പൊലീസ് മൃതദേഹം കൈമാറുകയായിരുന്നു. തർക്കങ്ങൾ ഒഴിവാക്കി ബന്ധുക്കൾ ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചതിനാലാണ് ബന്ധുക്കൾക്കിടയിലെ കാരണവർക്ക് പൊലീസ് മൃതദേഹം വിട്ടു നൽകിയത്.

ഇന്നലെ പാറശാലയിലെ ബന്ധുക്കൾ മൃതദേഹത്തിനു അവകാശം ഉന്നയിച്ച് വഞ്ചിയൂർ പൊലീസിനെ സമീപിച്ചിരുന്നു. അതേസമയം മറ്റു ബന്ധുക്കളും പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ബന്ധുക്കളോടെ സമവായത്തിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നു തന്നെ സംസ്‌ക്കാരവും നടക്കും. കഴിഞ്ഞ ദിവസമാണ് കെ.ഗോപാലകൃഷ്ണൻ നായരുടെ ആറു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കൈതമുക്ക് തേങ്ങാപ്പുരയുള്ള വീട്ടിൽ നിന്നും കണ്ടെടുക്കുന്നത്. ട്രാവൻകൂർ ടൈറ്റാനിയത്തിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് മാനേജർ ആയാണ് ഗോപാലകൃഷ്ണൻ വിരമിച്ചത്.

വിരമിച്ച ശേഷവും ഒറ്റയ്ക്കാണ് ഗോപാലകൃഷ്ണൻ വീട്ടിൽ താമസിച്ചിരുന്നത്. രണ്ടു സഹോദരന്മാർ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ഗോപാലകൃഷ്ണൻ അടക്കമുള്ള മൂന്നു പേരും വിവാഹിതരായിരുന്നില്ല. അപൂർവമായാണ് ഇവിടെ പുറത്തു നിന്നുള്ളവർ എത്തിയിരുന്നത്. എല്ലാ ജോലികളും സ്വന്തമായാണ് അദ്ദേഹം ചെയ്തിരുന്നത്. സമീപത്തുള്ളവരെയും അടുപ്പിക്കാത്തതിനാൽ മരണവിവരം ആർക്കും അറിയാനും കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP