Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചലച്ചിത്ര സഹ സംവിധായകനും എഡിറ്ററും ഡോക്യൂമെന്ററി സംവിധായകനുമായ സതീഷ് ഗോപാലിന്റെ മാതാവ് നിര്യാതയായി; നിർമ്മല്ലൂർ കൈതോയിൽ സുലോചനയുടെ മരണം ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്

ചലച്ചിത്ര സഹ സംവിധായകനും എഡിറ്ററും ഡോക്യൂമെന്ററി സംവിധായകനുമായ സതീഷ് ഗോപാലിന്റെ മാതാവ് നിര്യാതയായി; നിർമ്മല്ലൂർ കൈതോയിൽ സുലോചനയുടെ മരണം ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ബാലുശ്ശേരി: അസോസിയേറ്റ് ഡയരക്ടറും, ഡോക്യുമെന്റിറി സംവിധായകനും, ഫിലിം എഡിറ്ററുമായ സതീഷ് ഗോപാലിന്റെ മാതാവും നിർമ്മല്ലൂർ കൈതോയിൽ ഗോപാലന്റെ (റിട്ട. സബ് ഇൻസ്പെക്ടർ ) ഭാര്യയുമായ സുലോചന (55) നിര്യാതയായി. മക്കൾ ലിനീഷ് ( ദുബൈ ), സതീഷ് ഗോപാൽ (ദുബൈ) . മരുമകൾ: അനശ്വര. സഹോദരങ്ങൾ: സജിൽ സന്ദീപ് (എൻഐടി), സീതാമണി ( അത്താണിക്കൽ ), സത്യഭാമ (തലക്കുളത്തൂർ ), ശകുന്തള (കാക്കൂർ ), ശശികല (കുന്ദമംഗലം). ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു.

തമിഴ് ചിത്രമായ 'തീ കുളിക്കും പച്ചെ മരം', ശ്രീനിവാസൻ നായകനായ മലയാള ചിത്രം 'കല്ലായി എഫ് എം' തുടങ്ങിയ സിനിമകളുടെ അസോസിയേറ്റ് ഡയരക്ടറാണ് സതീഷ് ഗോപാൽ. നിർമ്മൽ പാലാഴി നായകനായ 'കനി' എന്ന ഷോർട്ട് ഫിലിമിന്റെ ക്രിയേറ്റീവ് ഡയരക്ടറും എഡിറ്ററുമാണ്. ത്രീ ഡി സ്റ്റീരിയോ സ്‌ക്കോപ്പിയിൽ പ്രപഞ്ചത്തെക്കുറിച്ചുള്ള ആദ്യ ഡോക്യുമെന്ററി ദി യൂണിവേഴ്സ് പുറത്തിറക്കിയതും സതീഷ് ഗോപാലാണ്. ദി യൂണിവേഴ്സിന്റെ രചനയും എഡിറ്റിംഗും വിഷ്വൽ എഫക്ടും ഇദ്ദേഹത്തിന്റെതാണ്. കെ കരുണാകന്റെ സമ്പുർണ്ണ ജീവചരിത്രം പറയുന്ന ഒരേയൊരു ലീഡർ, ജനഹൃദയങ്ങളിൽ, മരണത്തിന്റെ കൂട്ടുകാരൻ , ദൈവത്തിന്റെ സ്വന്തം കലാലയം തുടങ്ങിയ ഡോക്യുമെന്ററികളും സതീഷ് സംവിധാനം ചെയ്തിട്ടുണ്ട്.

സംസ്‌ക്കാരം ഇന്ന് വൈകീട്ട് ആറുമണിയോടെ വീട്ടുവളപ്പിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP