Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

എലിപ്പനി ബാധിച്ച് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു; മരണമടഞ്ഞത് ചാത്തങ്കരി സ്വദേശി രവീന്ദ്രൻ; കോവിഡ് നിയന്ത്രണം മൂലം സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ ബന്ധുക്കൾ

എലിപ്പനി ബാധിച്ച് കെട്ടിട  നിർമ്മാണ തൊഴിലാളി മരിച്ചു; മരണമടഞ്ഞത്  ചാത്തങ്കരി സ്വദേശി രവീന്ദ്രൻ; കോവിഡ് നിയന്ത്രണം മൂലം സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ ബന്ധുക്കൾ

എസ്.രാജീവ്‌

തിരുവല്ല: കോവിഡ് 19 രോഗ ഭീഷണിക്കിടെ എലിപ്പനി ബാധിച്ച് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. ചാത്തങ്കരി തുമ്പയിൽ ചിറയിൽ ടി.പി. രവീന്ദ്രൻ(59) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. ലോക്ക് ഡൗണിന്റെ ഭാഗമായി തൊഴിൽ ഇല്ലാതായതോടെ വീടിന് സമീപത്തെ തോട്ടിലും കുളങ്ങളിലും രവിന്ദ്രൻ മീൻ പിടിക്കുന്നതിനായി ഇറങ്ങുമായിരുന്നു. ഇതു വഴിയാകാം എലിപ്പനി ബാധിച്ചെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിഗമനം.

ഭാര്യ: സുമ. മക്കൾ: രേഷ്മ(നഴ്സ്, ദുബായ്), ഗ്രീഷ്മ(നഴ്സ്, ഡെൽഹി) രാകേഷ്. മരുമകൻ: സജിത്ത്(ദുബായ്). ശവസംസ്‌കാരം നടത്തി. ലോക്ഡൗണിൽപ്പെട്ടതിനാൽ മൂത്തരണ്ട് മക്കൾക്കും മരുമകനും ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP