Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യു.കെയിൽ നഴ്സിങ് വിസ വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽ നിന്നും വാങ്ങിയത് നാലു ലക്ഷത്തോളം രൂപ; ഇരകളെ തേടിപ്പിടിച്ചത് ജോലി വാഗ്ദാനംചെയ്ത് രൂപീകരിച്ച പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി കോടതി; പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ

യു.കെയിൽ നഴ്സിങ് വിസ വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽ നിന്നും വാങ്ങിയത് നാലു ലക്ഷത്തോളം രൂപ; ഇരകളെ തേടിപ്പിടിച്ചത് ജോലി വാഗ്ദാനംചെയ്ത് രൂപീകരിച്ച പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി കോടതി; പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ

ജംഷാദ് മലപ്പുറം

മലപ്പുറം: യു.കെയിൽ നഴ്സിങ് വിസ വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽനിന്നും വാങ്ങിയത് നാലു ലക്ഷത്തോളം രൂപ. ഇരകളെ തേടിപ്പിടിച്ചത് ജോലിവാഗ്ദാനം ചെയ്ത് രൂപീകരിച്ച പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി കോടതി.

യു കെയിൽ നഴ്സിങ് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു മുങ്ങിയെന്ന രണ്ടു കേസുകളിലാണ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്. കാസർകോഡ് ചെങ്ങള കരിവേടകം തുണ്ടത്തിൽ ജോഷി തോമസ് (35)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്. അമരമ്പലം ചുള്ളിയോട് സ്വദേശിനിയിൽ നിന്ന് 3,25,000 രൂപയും ചുങ്കത്തറ കുറ്റിമുണ്ട സ്വദേശിയിൽ നിന്ന് 3,70,000 രൂപ തട്ടിയെടുത്തുവെന്ന കേസുകളിലാണ് ജാമ്യാപേക്ഷ തള്ളിയത്. കാസർകോഡ് കാഞ്ഞങ്ങാട് ആവിക്കര സ്വദേശികളായ ജോസ് മേരിദാസ് എന്ന ജിമ്മി (43), മാർഗരറ്റ് മേരി അലക്കോക്ക് എന്നിവരടക്കം ആറു പ്രതികളാണ് കേസിലുള്ളത്. പ്രതികൾക്കെതിരെ എറണാകുളം സൗത്ത്, എടക്കര, കൂടരഞ്ഞി, കട്ടപ്പന, തൃശൂർ, ഇടുക്കി തുടങ്ങിയ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.

അതേ സമയം സ വിദേശത്ത് നേഴ്‌സിങ് ജോലിക്ക് വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി 200 ഓളം പേരിൽ നിന്നായി രണ്ടരകോടി തട്ടിയ സമാനമായ മറ്റൊരു കേസിലെ ആറാം പ്രതി പൊലീസ് പിടിയിലായത് കഴിഞ്ഞമാസമാണ്. .പനമ്പിള്ളി നഗറിലെ ജോർജ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ഇടുക്കി അണക്കര സ്വദേശിനി വിനീത മാത്യു(24)നെയാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്.വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ച ശേഷം ആളുകളിൽ നിന്നും പണം വാങ്ങിയത് പനമ്പിള്ളി നഗറിലുള്ള ഫെഡറൽ ബാങ്കിലെ വിനീത മാത്യുവിന്റെ അക്കൗമണ്ട് മുഖാന്തിരമായിരുന്നുവെന്ന് പൊലീസ് പറയുന്നത്.
ഈ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു വിനീത മാത്യു.

സംഭവത്തിനു ശേഷം ഇവർ ഉപയോഗിച്ചിരുന്ന ഫോൺ സ്വിച്ച് ഓഫാക്കിയശേഷം ഒളിവിൽ പോകുകയായിരുന്നു.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അണക്കരിയിലെ വീട്ടിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. 6.50 ലക്ഷം രൂപയോളെ ഇവർ അക്കൗണ്ട് മുഖേന കൈക്കലാക്കിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു. കേസിൽ ആറു പ്രതികളാണുള്ളതെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ജോർജ് ടി ജോസ്, ആദർശ് ജോസ്,അനീഷ് ജോസ് എന്നിവരടക്കമുള്ളവരെ ഇനി അറസ്റ്റു ചെയ്യാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP