Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർണാടകത്തിൽ നഴ്സിങ് കോഴ്‌സുകൾക്കായി പ്രത്യേക സർവകലാശാല ഉടൻ; പുതിയ തീരുമാനം നഴ്സിങ് കോഴ്സിൽ ചേരുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ

കർണാടകത്തിൽ നഴ്സിങ് കോഴ്‌സുകൾക്കായി പ്രത്യേക സർവകലാശാല ഉടൻ; പുതിയ തീരുമാനം നഴ്സിങ് കോഴ്സിൽ ചേരുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ

ബെംഗളൂരു: കർണാടകത്തിൽ നഴ്സിങ് കോഴ്‌സുകൾക്കായി പ്രത്യേക സർവകലാശാല ആരംഭിക്കാൻ സർക്കാർ തീരുമാനം. സംസ്ഥാനത്ത് ഓരോവർഷവും നഴ്സിങ് കോളേജുകളും വിദ്യാർത്ഥികളും വർധിച്ചുവരികയാണ്. നഴ്സിങ് കോഴ്സിൽ ചേരുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സർവകലാശാല ആരംഭിക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്.

മെഡിക്കൽ കോഴ്‌സുകളോടൊപ്പം നഴ്സിങ് കോഴ്സുകൾകൂടി കൈകാര്യംചെയ്യുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് രാജീവ്ഗാന്ധി സർവകലാശാല അധികൃതർ സർക്കാരിനെ അറിയിച്ചിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നിലവിൽ രാജീവ്ഗാന്ധി മെഡിക്കൽ സർവകലാശാലയുടെ കീഴിലാണ് നഴ്സിങ് കോളേജുകൾ പ്രവർത്തിക്കുന്നത്.

നഴ്സിങ് കോളേജുകൾക്കായി പ്രത്യേക സർവകലാശാല ആവശ്യമാണെന്നും ഇതുസംബന്ധിച്ച് ഉത്തരവ് കഴിയുന്നതും വേഗം ഇറക്കുമെന്നും മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 300 നഴ്സിങ് കോളേജുകളുണ്ട്. ഓരോ വർഷവും 12,000 വിദ്യാർത്ഥികളാണ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ബി.എസ്സി. നഴ്സിങ്, നഴ്‌സിങ് ഡിപ്ലോമ, എം.എസ്സി. നഴ്സിങ്, പിഎച്ച്.ഡി. നഴ്സിങ് എന്നീ കോഴ്‌സുകളാണ് നടത്തുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെയും കർണാടക നഴ്സിങ് കൗൺസിലിന്റെയും അംഗീകാരമുള്ള കോളേജുകൾ സംസ്ഥാനത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP