Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നഴ്‌സിങ് കോളേജുകൾക്ക് മൂക്കുകയറിട്ട് ആരോഗ്യ സർവകലാശാല; അടിസ്ഥാന സൗകര്യമില്ലാത്ത കോളേജുകളുടെ അംഗീകാരം റദ്ദാക്കി;നാലു കോളേജുകളുടെ സീറ്റും വെട്ടിക്കുറച്ചു

നഴ്‌സിങ് കോളേജുകൾക്ക് മൂക്കുകയറിട്ട് ആരോഗ്യ സർവകലാശാല; അടിസ്ഥാന സൗകര്യമില്ലാത്ത കോളേജുകളുടെ അംഗീകാരം റദ്ദാക്കി;നാലു കോളേജുകളുടെ സീറ്റും വെട്ടിക്കുറച്ചു

 തൃശ്ശൂർ: സ്വാശ്രയ നഴ്സിങ് കോളേജുകൾക്കെതിരേ കടുത്ത നടപടിയുമായി ആരോഗ്യ സർവകലാശാല. സർവകലാശാല നിഷ്‌കർഷിക്കുന്ന സൗകര്യങ്ങൾ ഇല്ലാത്ത ആറ് നഴ്സിങ് കോളേജുകളുടെ അംഗീകാരം പിൻവലിക്കും. കൂടാതെ നാലു കോളേജുകളുടെ സീറ്റുകൾ വെട്ടിക്കുറയ്ക്കാനും തീരുമാനമായി. സർവകലാശാലയുടെ നടപടിയെത്തുടർന്ന് 300 ബി.എസ്.സി. നഴ്സിങ് സീറ്റുകളാണ് നഷ്ടപ്പെടുക.സർവകലാശാല ഗവേണിങ് കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം.അംഗീകാരം പിൻവലിച്ച സ്ഥിതിക്ക് ബന്ധപ്പെട്ട കോളേജുകൾക്ക് ഈ വർഷം പ്രവേശനം നടത്താൻ കഴിയില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. സ്വാശ്രയ നഴ്സിങ് കോളേജുകളെക്കുറിച്ച് വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സർവകലാശാല നിയോഗിച്ച അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നഴ്സിങ് കോളേജിനോടുചേർന്ന് രോഗികളെ കിടിത്തി ചിക്ത്‌സിക്കാൻ സൗകര്യമുള്ള ആശുപത്രി വേണമെന്ന് സർവകലാശാലയും നഴ്സിങ് കൗൺസിലും നിഷ്‌കർഷിക്കുന്നുണ്ട്. ആവശ്യമായതിന്റെ 20 ശതമാനം രോഗികളെപ്പോലും കിടത്തിച്ചികിത്സിക്കാൻ സൗകര്യമില്ലാത്ത കോളേജുകളുടെ അംഗീകാരമാണ് പിൻവലിച്ചത്.

അംഗീകാരം പിൻവലിച്ച നഴ്സിങ് കോളേജുകൾ -നഴ്സിങ് കോളേജ് ഓഫ് ഗുരു എഡ്യുക്കേഷണൽ ട്രസ്റ്റ് കോട്ടയം, തിയോഫിലസ് കോളേജ് ഓഫ് നഴ്സിങ്, കോട്ടയം, ഇന്ദിരാഗാന്ധി നഴ്സിങ് കോളേജ്, എറണാകുളം, മേഴ്സി കോളേജ് ഓഫ് നഴ്സിങ്, കൊട്ടാരക്കര, രുക്മിണി കോളേജ് ഓഫ് നഴ്സിങ് വെള്ളറട, തിരുവനന്തപുരം, നൈറ്റിങ്ഗൈൽ കോളേജ് ഓഫ് നഴ്സിങ്, നെടുമങ്ങാട്.എരുമേലി അസീസി, കണ്ണൂർ കനോഫ, കോഴഞ്ചേരി ഫയോനിൽ, പാലക്കാട് സെവൻത്ഡേ എന്നീ കോളേജുകളുടെ സീറ്റുകളാണ് വെട്ടിക്കുറച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP