Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഴ്‌സുമാർക്ക് മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നിർബന്ധമാക്കി സർക്കാർ; ലംഘിക്കുന്ന ഉടകൾക്കെതിരെ നടപടി; എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ ഓർടൈം; നഴ്‌സിങ് സമരം കൊടുംമ്പരി കൊള്ളവേ അനുകൂല നിലപാടുമായി സർക്കാർ

നഴ്‌സുമാർക്ക് മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നിർബന്ധമാക്കി സർക്കാർ; ലംഘിക്കുന്ന ഉടകൾക്കെതിരെ നടപടി; എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ ഓർടൈം; നഴ്‌സിങ് സമരം കൊടുംമ്പരി കൊള്ളവേ അനുകൂല നിലപാടുമായി സർക്കാർ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്കു മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാൻ തീരുമാനിച്ചതായി മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. ചേർത്തല കെവി എം ആശുപത്രിയിലെ നഴ്‌സ് സമരം സംസ്ഥാനത്ത് ഉടനീളം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ. കെവി എം മുതലാളിക്കെതിരെ ചേർത്തലയിൽ നടക്കുന്ന സമരത്തിൽ നഴ്‌സുമാരുടെ പ്രതിഷേധ കരുത്ത് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാനെത്തുന്നത്.

നിലവിൽ തുച്ഛമായ ശമ്പളത്തിന് ആശുപത്രികളിൽ മണിക്കൂറുകൾ ജോലി നോക്കണം. ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ ഇടപെടൽ. ആശുപത്രിയിൽ എട്ടുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കു നിയമാനുസൃതമായ ഓവർടൈം അലവൻസും വീട്ടിൽ പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ താമസിക്കുന്നതിനു റെസ്റ്റ് റൂം സൗകര്യവും ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. യുഎൻഎയുടെ ദീർഘകാല ആവശ്യങ്ങളിൽ ഒന്നാണ് ഇത്.

ചേർത്തല കെ.വി എം ആശുപത്രിയിലെ സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ഏതാനും തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമാണ് സംഘടനയുടെ ആവശ്യം. 2013ലെ മിനിമം വേതനം പോലും നൽകാൻ തയ്യാർ ആകാത്ത കെ.വി എം മാനേജ്മന്റ് നഴ്‌സുമാർക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചിരുന്നു. 12 മുതൽ 16 മണിക്കൂർ വരെ ആയിരുന്നു ജോലി സമയം. ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ ഒരു സർക്കാർ നിയമാനുസൃതമായ ഒരു ആനുകൂല്യങ്ങളും ഇത് വരെ മാനേജ്മന്റ് നടപ്പാക്കിയിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.

അവകാശങ്ങൾ ചോദിച്ച നഴ്‌സുമാരെ പുറത്താക്കി കൊണ്ടാണ് കെ.വി എം മാനേജ്മന്റ് പ്രതികരിച്ചത്. ഇത്തരത്തിൽ ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്ന മാനേജ്‌മെന്റിനെ നിലക്ക് നിർത്താൻ സർക്കാർ തയ്യാർ ആകണം. അല്ലാത്ത പക്ഷം സംഘടനക്ക് സംസ്ഥാന വ്യാപകമായ പണിമുടക്കിലേക്ക് കടക്കേണ്ടിവരുമെന്ന് യു.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് അറിയിച്ചിരുന്നു. ഈ പ്രതിഷേധത്തിന്റെ ഭാഗം കൂടിയായാണ് എട്ട് മണിക്കൂർ ജോലിക്ക് സർക്കാർ നിബന്ധന കൊണ്ടു വരുന്നത്.

മിനിമം വേതനം നടപ്പാക്കുക, ജോലി ഭാരം കുറക്കാൻ മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നഴ്‌സുമാരുടെ സംഘടന പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP