Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലഹരിക്കായി പെട്രോൾ വരെ ഉപയോഗിക്കുന്ന കുട്ടികൾ കേരളത്തിലുണ്ടെന്ന് സർവേ റിപ്പോർട്ട് ! അഞ്ചു ശതമാനത്തിന് മേൽ വിദ്യാർത്ഥികൾ ലഹരി കണ്ടെത്തുന്നത് വൈറ്റ്‌നർ മണത്തുകൊണ്ട്; സ്‌കൂൾ കുട്ടികളിൽ 28.7 ശതമാനം പേർ ഒരിക്കലെങ്കിലും ലഹരി ഉപയോഗിച്ചവർ; നിറങ്ങളുടെ ലോകത്ത് നിന്നും കൗമാരക്കാർ ലഹരിയിലേക്ക് വീഴുമ്പോൾ

ലഹരിക്കായി പെട്രോൾ വരെ ഉപയോഗിക്കുന്ന കുട്ടികൾ കേരളത്തിലുണ്ടെന്ന് സർവേ റിപ്പോർട്ട് ! അഞ്ചു ശതമാനത്തിന് മേൽ വിദ്യാർത്ഥികൾ ലഹരി കണ്ടെത്തുന്നത് വൈറ്റ്‌നർ മണത്തുകൊണ്ട്; സ്‌കൂൾ കുട്ടികളിൽ 28.7 ശതമാനം പേർ ഒരിക്കലെങ്കിലും ലഹരി ഉപയോഗിച്ചവർ; നിറങ്ങളുടെ ലോകത്ത് നിന്നും കൗമാരക്കാർ ലഹരിയിലേക്ക് വീഴുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് ലഹരിയുടെ വരവ് ഗണ്യമായി വർധിക്കുന്നു എന്ന വാർത്ത നാമേവരും കേട്ടതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. സ്‌കൂൾ കുട്ടികളിൽ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. വിദ്യാർത്ഥികളിൽ 28.7 ശതമാനം പേർ ഒരിക്കലെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോൺബോസ്‌കോ സൊസൈറ്റി വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. ചൈൽഡ് ലൈന്റെ സഹായത്തോടെ 11 മുതൽ 18 വരെ വയസ് പ്രായമുള്ള ആൺകുട്ടികൾക്കിടയിലാണ് ഡോൺബോസ്‌കോ സൊസൈറ്റി സർവേ നടത്തിയത്. സ്‌കൂൾ കുട്ടികളിൽ 28.7 ശതമാനം പേരും ഒരിക്കലെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി.

39.3 ശതമാനം വിദ്യാർത്ഥികൾ ലഹരിയുപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ട്. വിദ്യാർത്ഥികളിൽ കഞ്ചാവ് ഉൾപ്പെടെയുള്ളവ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് 16 മുതൽ 18 വയസ് വരെ പ്രായമുള്ളവരാണ്. ലഹരിക്കായി പെട്രോൾ പോലും ഉപയോഗിക്കുന്ന കുട്ടികൾ കേരളത്തിലുണ്ടെന്നാണ് സർവേയിലെ കണ്ടെത്തൽ. വൈറ്റ്നർ ഉൾപ്പെടെയുള്ളവ മണപ്പിച്ച് ലഹരി കണ്ടെത്തുന്നവർ അഞ്ച് ശതമാനത്തിന് മുകളിലാണ്. സഹപാഠികൾക്ക് മുന്നിൽ ഹീറോ ആകാൻ വേണ്ടി മയക്കുമരുന്ന് പരീക്ഷിക്കുന്നവരും കുറവല്ല. 33 ശതമാനം വിദ്യാർത്ഥികളും മുതിർന്ന ക്ലാസുകളിൽ പഠിക്കുന്നവരിൽ നിന്നാണ് ലഹരിയുടെ ആദ്യപാഠങ്ങൾ പഠിച്ചെടുത്തതെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും കുറ്റകരമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് നമ്മുടെ കൗമാരം ഇവയെല്ലാം ഉപയോഗിക്കുന്നത്. സ്‌കൂളുകൾക്ക് സമീപം ഇവയെല്ലാം എളുപ്പത്തിൽ കിട്ടുമെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തലുകൾ ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP