Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസ് കരയോഗം കമ്മിറ്റി പിരിച്ചുവിട്ടു; ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടപടി എടുത്തത് വാഴപ്പള്ളി കിഴക്ക് കരയോഗം കമ്മിറ്റിക്കെതിരെ

ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസ് കരയോഗം കമ്മിറ്റി പിരിച്ചുവിട്ടു; ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടപടി എടുത്തത് വാഴപ്പള്ളി കിഴക്ക് കരയോഗം കമ്മിറ്റിക്കെതിരെ

പെരുന്ന: ബിജെപി സ്ഥാനാർത്ഥിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസ് കരയോഗം പിരിച്ചുവിട്ടു. ചങ്ങനാശ്ശേരി നഗരസഭയിലെ ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിലാണ് നടപടി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസിഡന്റായ വാഴപ്പള്ളി കിഴക്ക് കരയോഗം കമ്മിറ്റിയെയാണ് എൻഎസ്എസ് നേതൃത്വം പിരിച്ചുവിട്ടത്. ഭരണം അഡ്‌ഹോക്ക് കമ്മിറ്റിക്ക് കൈമാറി.

മൂന്നാം വാർഡിൽ മത്സരിക്കുന്ന ബിജെപി സ്വത്രന്ത സ്ഥാനാർത്ഥിക്ക് വേണ്ടി കരയോഗം ഭാരവാഹികൾ പ്രചാരണത്തിനിറങ്ങിയതാണ് നടപടിക്ക് കാരണം. ജി സുകുമാരൻനായരെ അറിയിക്കാതെയാണ് കരയോഗം കമ്മിറ്റിയംഗങ്ങൾ നിക്ഷിപ്ത താൽപ്പര്യം മുൻനിർത്തി ബിജെപിക്കൊപ്പം ചേർന്നത്. സംഭവം വിവാദമായതോടെ പ്രശ്‌നം ജി സുകുമാരൻനായർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് നേതൃത്വത്തിന്റെ കർശന നടപടി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP