Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഗൾഫിൽ നിന്നും മൂന്ന് വിമാനങ്ങൾ കൂടി പ്രവാസി മലയാളികളുമായി നെടുമ്പാശേരിയിലെത്തി; പ്രവാസി മലയാളികൾ എത്തിയത് ദുബായ്, അബുദാബി, ബഹ്‌റിൻ എന്നിവിടങ്ങളിൽ നിന്നും

ഗൾഫിൽ നിന്നും മൂന്ന് വിമാനങ്ങൾ കൂടി പ്രവാസി മലയാളികളുമായി നെടുമ്പാശേരിയിലെത്തി; പ്രവാസി മലയാളികൾ എത്തിയത് ദുബായ്, അബുദാബി, ബഹ്‌റിൻ എന്നിവിടങ്ങളിൽ നിന്നും

സ്വന്തം ലേഖകൻ

നെടുമ്പാശേരി: ഗൾഫിൽ നിന്നും മൂന്ന് വിമാനങ്ങൾ കൂടി പ്രവാസി മലയാളികളുമായി നെടുമ്പാശേരിയിലെത്തി. ദുബൈ, അബുദാബി, ബഹ്‌റിൻ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ എത്തിയത്. ദുബൈ, അബുദാബി എന്നിവിടങ്ങളിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനവും ബഹ്റൈനിൽ നിന്നും ഗൾഫ് എയർ വിമാനവുമാണ് പ്രവാസികളുമായി നെടുമ്പാശേരിയിലെത്തിയത്.

ദുബൈയിൽ നിന്നുള്ള വിമാനം രാത്രി 7.21 നും അബുദാബിയിൽ നിന്നുള്ള വിമാനം രാത്രി 8.40 നും ബഹറിനിൽ നിന്നുള്ള വിമാനം രാത്രി 6.45 നുമാണ് എത്തിയത്. ദുബൈ വിമാനത്തിൽ രണ്ട് കൈക്കുഞ്ഞുങ്ങൾ അടക്കം 179 പേരും അബുദാബി വിമാനത്തിൽ ഒരു കൈക്കുഞ്ഞടക്കം 181 പേരും ബഹറിനിൽ നിന്നുള്ള വിമാനത്തിൽ 127 പേരുമാണ് ഉണ്ടായിരുന്നത്. ബഹറിനിൽ വിവിധ കേസുകളിൽ പെട്ട് ജയിലിൽ കഴിയവെ പൊതുമാപ്പ് ലഭിച്ചവരാണ് മടങ്ങിയെത്തിയത്.

ഗൾഫ് എയർ വിമാനത്തിൽ ബഹറിൻ പൗരന്മാരായ 60 പേർ നെടുമ്പാശേരിയിൽ നിന്നും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ദുബൈയിൽ നിന്നും മടങ്ങിയെത്തിയ വിമാനത്തിൽ 35 ഗർഭിണികളും, അടിയന്തിര ചികിത്സ ആവശ്യമായ 46 പേരും ജോലിയില്ലാതെ കുടുങ്ങിയിരുന്ന 53 പേരും മുതിർന്ന പൗരന്മാരായ 13 പേരും മറ്റുള്ള വിഭാഗത്തിൽപ്പെട്ട 30 പേരുമാണ് ഉണ്ടായിരുന്നത്.

അബുദാബിയിൽ നിന്നും എത്തിയ വിമാനത്തിൽ ഏറ്റവും കൂടുതൽ തൃശ്ശൂർ സ്വദേശികളായിരുന്നു. 43 പേർ. ആലപ്പുഴ 17, എറണാകുളം 31, ഇടുക്കി 9, കണ്ണൂർ 4, കാസർകോട് 3, കൊല്ലം 5, കോട്ടയം 19. കോഴിക്കോട് 2, മലപ്പുറം 17, പാലക്കാട് 16, പത്തനംതിട്ട 7, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്നും മടങ്ങിയെത്തിയവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP