Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംഘടനക്ക് ചീത്തപ്പേരുണ്ടാകുന്ന തരത്തിൽ പെരുമാറിയതിന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അടക്കം ആറ് നേതാക്കൾക്ക് കെ പി സി സി അച്ചടക്ക സമിതിയുടെ നോട്ടീസ്; നേതാക്കൾ നാളെ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകണം; പാർട്ടി നടപടി സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കവെ

സംഘടനക്ക് ചീത്തപ്പേരുണ്ടാകുന്ന തരത്തിൽ പെരുമാറിയതിന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അടക്കം  ആറ്  നേതാക്കൾക്ക് കെ പി സി സി അച്ചടക്ക സമിതിയുടെ നോട്ടീസ്; നേതാക്കൾ നാളെ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകണം; പാർട്ടി നടപടി സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കവെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോൺ്ഗ്രസിന് ചീത്തപ്പേരുണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസിനും വൈസ് പ്രസിഡന്റ് സി ആർ മഹേഷിനും അടക്കം ആറ് നേതാക്കൾക്ക് കെപിസിസി അച്ചടക്ക സമിതിയുടെ നോട്ടീസ്. ഡീനിനും സി ആർ മഹേഷിനും പുറമേ, എസ് എം ബാലു, പി ബി സുനീർ, അബ്ദുൾ വാഹിദ്, ഷഫീഖ് എന്നിവരും അച്ചടക്കസമിതിക്ക് മുമ്പാകെ നാളെ ഹാജരാകണം.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഭിമുഖവും പൂർത്തിയായി നാമനിർദ്ദേശപത്രിക നൽകാനുള്ള സമയം പൂർത്തിയായതോടെയാണ് ഇപ്പോഴത്തെ പ്രസിഡന്റടക്കമുള്ളവർക്ക് നോട്ടീസ് കിട്ടിയത്. ഡിസംബർ നാല് മുതൽ ഏഴ് വരെയാണ് ഭാരവാഹി തെരഞ്ഞെടുപ്പ്. എട്ടിന് ഫലപ്രഖ്യാപനം നടക്കും.

പ്രസിഡന്റിന് പുറമേ നാലു വൈസ് പ്രസിഡന്റുമാരും പതിനാല് പതിനൊന്ന് ജനറൽ സെക്രട്ടറിമാരുമടക്കം പതിനാറംഗ സംസ്ഥാനനേതൃത്വത്തെയാണ് തെരഞ്ഞെടുക്കേണ്ടത്. എംഎൽഎമാർക്കും മത്സരിക്കാമെങ്കിലും കെ എസ് ശബരീനാഥനും ഷാഫി പറമ്പിലും അഭിമുഖത്തിൽ പങ്കെടുത്തിരുന്നില്ല.

ഡീൻ കുര്യാക്കോസ് പ്രസിഡന്റും സിആർ മഹേഷ് വൈസ് പ്രസിഡന്റുമായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കാലാവധി തീർന്നിട്ട് 7 വർഷമായി. പല തവണ പുനഃസംഘടനക്കുള്ള നീക്കം നടത്തിയെങ്കിലും കെപിസിസിക്ക് സമവായം കണ്ടെത്താനായില്ല. അതിനിടെയാണ് പ്രൊഫഷനൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മാത്യു കുഴൽനാടന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നത്.

യൂത്ത് കോൺഗ്രസ് പുനഃസംഘടന വൈകുന്നതിൽ കടുത്ത അതൃപ്തിയാണ് പോസ്റ്റിൽ. ഡീനും മാത്യുവും രാജിവെച്ച് പുനഃസംഘടനക്ക് മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യം. രാജിവച്ചാൽ സംഘടനക്കൊരു ക്ഷീണവും ഉണ്ടാകില്ലെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റ് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായതോടെയാണ് കമ്മിറ്റി തുടരുന്നതിന്റെ ഉത്തരവാദിത്തമില്ലെന്ന് ഡീനും മഹേഷും വിശദീകരിച്ചത്.

അഖിലേന്ത്യാ നേതൃത്വത്തെ കണ്ട് ഡീൻ പുനഃസംഘടന വീണ്ടും ആവശ്യപ്പെടുകയും ചെയ്തു. പുനഃസംഘടനയുണ്ടാകുമെന്ന ഡീനിന്റെ പ്രസ്താവന വന്നതോടെ, ഇനിയും നോമിനേഷനിലൂടെ മാത്രമേ ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെടൂ എന്ന സൂചന വന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി തെരഞ്ഞെടുപ്പ് നടത്താത്തതിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തുവന്നു.

എംപിയായതിന് പിന്നാലെ പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് കത്ത് നൽകിയെങ്കിലും നേതൃത്വം തുടരാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് ഡീൻ പറയുന്നത്. മഹേഷ് ആകട്ടെ ഇതിനിടെ രണ്ട് തവണ രാജിവെച്ചിരുന്നു. മാന്യമായി പുറത്തുപോകാൻ അവസരം നൽകണമെന്ന് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് മഹേഷും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP