Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെ രീതി അനുസരിച്ച് മരണത്തോട് കൂടി അവരുടെ പാപം തീരുകയാണ്; അതിനകത്ത് വലിയ കാര്യം കാണേണ്ടതില്ല; കെ.എം.മാണി സ്മാരകത്തിന് ബജറ്റിൽ പണം അനുവദിച്ചതിൽ തെറ്റില്ലെന്ന് സിപിഐ

ഇന്ത്യയിലെ രീതി അനുസരിച്ച് മരണത്തോട് കൂടി അവരുടെ പാപം തീരുകയാണ്; അതിനകത്ത് വലിയ കാര്യം കാണേണ്ടതില്ല; കെ.എം.മാണി സ്മാരകത്തിന് ബജറ്റിൽ പണം അനുവദിച്ചതിൽ തെറ്റില്ലെന്ന് സിപിഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എം മാണിക്ക് വേണ്ടി സ്മാരകം പണിയുന്നതിന് ബജറ്റിൽ തുക അനുവദിച്ചതിൽ തെറ്റില്ലെന്ന് സിപിഐ. സ്മാരകം പണിയാൻ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാണി ഫൗണ്ടേഷൻ സർക്കാരിനെ സമീപിക്കുകയായിരുന്നു. ഇത് കണക്കിലെടുത്താണ് പണം അനുവദിച്ചത്. ഇതിൽ ഒരു അനൗചിത്യവുമില്ലെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

മരിച്ചു പോയ നേതാവിന് വേണ്ടി സ്മാരകം പണിയണമെന്ന് തോന്നിയതിൽ ഒരു തെറ്റുമില്ല. ഇന്ത്യയിലെ രീതി അനുസരിച്ച് മരണത്തോട് കൂടി അവരുടെ പാപം തീരുകയാണ്. അതിനകത്ത് വലിയ കാര്യം കാണേണ്ടതില്ല. ദീർഘകാലം മന്ത്രിയും ഒരേ മണ്ഡലത്തിൽ തന്നെ 50 കൊല്ലക്കാലം എംഎൽഎയായും സേവനം അനുഷ്ഠിച്ച വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ പേരിൽ നിർമ്മിക്കുന്ന സ്മാരകത്തിന് പണം ചോദിച്ചപ്പോൾ കൊടുത്തു. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് തുക അനുവദിച്ചത്. ആ സന്ദർഭത്തിലും പണം അനുവദിച്ചു എന്നത് ഒരു നല്ലവശമാണ്. ഇതിനെ ഒരു ആദരവായി കണ്ടാൽ മതിയെന്നും പ്രകാശ് ബാബു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP