Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരുനാഗപ്പള്ളി എസ്‌ബിറ്റിയിൽ ബാങ്കിന്റെ ചില്ല് തകർത്തു; കൊണ്ടോട്ടിയിൽ ബാങ്കിൽ പണം അടക്കാനെത്തിയ സ്ത്രീയിൽ നിന്നും 37,000 രൂപയുടെ കള്ളനോട്ട് പിടികൂടി; സംസ്ഥാനത്ത് ബാങ്കുകളിൽ അരക്ഷിതാവസ്ഥ തുടരുന്നു

കരുനാഗപ്പള്ളി എസ്‌ബിറ്റിയിൽ ബാങ്കിന്റെ ചില്ല് തകർത്തു; കൊണ്ടോട്ടിയിൽ ബാങ്കിൽ പണം അടക്കാനെത്തിയ സ്ത്രീയിൽ നിന്നും 37,000 രൂപയുടെ കള്ളനോട്ട് പിടികൂടി; സംസ്ഥാനത്ത് ബാങ്കുകളിൽ അരക്ഷിതാവസ്ഥ തുടരുന്നു

കൊല്ലം: കേന്ദ്രസർക്കാർ അസാധുവാക്കിയ 500,1000 നോട്ടുകൾ മാറുന്നതിൽ ഇന്നും അരക്ഷിതാവസ്ഥ തുടരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ബാങ്കിൽ നോട്ടുകൾ മാറാനെത്തിയ ജനക്കൂട്ടം ക്യൂ നിന്ന് വലഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. സംഘർഷത്തിൽ ബാങ്കിന്റെ ചില്ലുകൾ തകർത്തു. കരുനാഗപ്പള്ളി വവ്വാക്കാവ് എസ്‌ബിറ്റി ശാഖയിലാണ് സംഭവം.

രാവിലെ ബാങ്ക് തുറന്നപ്പോൾ മുതൽ ഇവിടെ നീണ്ട ക്യൂവായിരുന്നു. ബാങ്ക് അധികൃതരും പണം മാറാനെത്തിയ ജനങ്ങളും തമ്മിൽ പലപ്പോഴും വാക്കേറ്റവുമുണ്ടായി. ക്യൂവിൽ നിന്ന ആളുകൾ തമ്മിലും ഉന്തും തള്ളും ഉണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിലാണ് ബാങ്കിന്റെ ജനൽചില്ലുകൾ തകരുന്നത്. ഇതുമായി ബന്ധപ്പെട്ട് വവ്വാക്കാവ് സ്വദേശി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, മലപ്പുറത്ത് ബാങ്കിൽ അടയ്ക്കാനായി കൊണ്ടുവന്ന 45,000 രൂപയിൽ നിന്ന് കള്ളനോട്ട് പിടികൂടി. കൊണ്ടോട്ടി എസ്‌ബിറ്റി ശാഖയിൽ അടയ്ക്കാനായി കൊണ്ടുവന്ന 45,000 രൂപയിൽ 37,000 രൂപയും കള്ളനോട്ടുകളായിരുന്നു. ഇതാണ് അധികൃതർ പിടികൂടിയത്. നോട്ട് പരിശോധിക്കുന്നതിനായി മെഷിനിൽ പണം നിക്ഷേപിച്ചപ്പോഴാണ് ഇത്രയും കള്ളനോട്ടുകൾ തിരിച്ചറിഞ്ഞത്.

ഇവരുടെ വിദേശത്തുള്ള മകൻ കുറച്ചു നാളുകൽക്ക് മുമ്പ് നാട്ടിലേക്ക് അയച്ചതായിരുന്നു ഈ പണമെന്നാണ് സ്ത്രീയുടെ മൊഴി. ഒരു ലക്ഷം രൂപ മകൻ അയച്ചത് കുഴൽപണ ഇടപാട് വഴിയാണെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. ഈ ലക്ഷം രൂപയിൽ നിന്നുള്ള പണമാണ് ബാങ്കിൽ അടക്കാനായി ഇവർ കൊണ്ടു വന്നത്.

ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നോട്ടുകൾ മാറാനെത്തിയവർ തമ്മിലും ബാങ്ക് അധികൃതരുമായും വാക്കേറ്റങ്ങൾ ഉണ്ടായിരുന്നു. കൂടാതെ രണ്ടുമരണവും ഇന്നലെ സംഭവിച്ചിരുന്നു. ആലപ്പുഴയിൽ ബാങ്ക് മാനെജർ മർദിച്ചെന്ന പരാതിയും യുവാവിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP