Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

ആറുകോടി നേടിയ ഭാ​ഗ്യവാൻ ആരെന്നറിയില്ല; സമ്മർ ബമ്പർ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് ഇതുവരെ ഹാജരാക്കിയില്ലെന്ന് ലോട്ടറി വകുപ്പ്

ആറുകോടി നേടിയ ഭാ​ഗ്യവാൻ ആരെന്നറിയില്ല; സമ്മർ ബമ്പർ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് ഇതുവരെ ഹാജരാക്കിയില്ലെന്ന് ലോട്ടറി വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: നറുക്കെടുപ്പുഫലം വന്ന് ഒമ്പത് ദിവസം പിന്നിട്ടിട്ടും ഭാ​ഗ്യവാനെ കാണാതെ ലോട്ടറി വകുപ്പ്. സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ച ഭാ​ഗ്യശാലിയാണ് ഇപ്പോഴും വെളിച്ചത് വരാത്തത്. നറുക്കെടുപ്പുഫലം വന്നിട്ട് ഒമ്പത് ദിവസം പിന്നിട്ടെങ്കിലും സമ്മാനാർഹമായ ടിക്കറ്റ് ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നു ലോട്ടറി വകുപ്പ് അറിയിച്ചു.

എസ്ഇ 208304 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ആറ് കോടി രൂപ. ചെർപ്പുളശ്ശേരിക്കടുത്ത് തൂതയിൽ വിറ്റ ടിക്കറ്റിനാണു സമ്മാനം. ഈ മാസം 26നാണു ലോട്ടറി നറുക്കെടുത്തത്. കഴിഞ്ഞ മാർച്ച് 31ന് നറുക്കെടുക്കേണ്ടിയിരുന്ന സമ്മർ ബംപർ ലോക്ഡൗൺ മൂലമാണ് 26നു നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ലോട്ടറി ഹാജരാക്കി സമ്മാനം വാങ്ങണമെന്നാണു നിയമം.

ചെർപ്പുളശ്ശേരി ശ്രീ ശാസ്താ ലോട്ടറി എജൻസിയിൽ നിന്നു ചില്ലറ ലോട്ടറി വിൽപനക്കാരനായ സുഭാഷ് ബോസ് വാങ്ങി തൂതയിൽ വിറ്റ എസ്ഇ 208304 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.  ലോട്ടറി ഓഫീസിൽ നിന്ന് ഒറ്റപ്പാലം പ്രഭു ലോട്ടറി ഏജൻസി വാങ്ങിയ ടിക്കറ്റാണ് ശ്രീ ശാസ്താ ഏജൻസിക്കു കൈമാറിയത്. ഭാഗ്യവാൻ ഇതുവരെ രംഗത്തെത്തിയിട്ടില്ല. രണ്ടാം സമ്മാനം 1.25 കോടി രൂപയാണ്( 25 ലക്ഷം രൂപ വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേർക്ക്),നാലാം സമ്മാനം 1ലക്ഷം( അവ സാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP