Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോർക്ക രജിസ്‌ട്രേഷൻ അഞ്ച് ലക്ഷം കവിഞ്ഞു; 203 രാജ്യങ്ങളിൽ നിന്ന് 3,79,672 വിദേശ മലയാളികൾ രജിസ്റ്റർ ചെയ്തു; ഇതരസംസ്ഥാനങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്തത് 1,20,887 പേർ; മടക്ക യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികളുടെ എണ്ണത്തിൽ മലപ്പുറം മുന്നിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിനായി നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളിൽ നിന്ന് 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളിൽ നിന്ന് 1,20,887 പേരും ഉൾപ്പെടെ മൊത്തം 5,00,059 പേരാണ് രജിസ്റ്റർ ചെയ്തത്. മടക്ക യാത്രയ്ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. 63839 പേരാണ് വെള്ളിയാഴ്ച വരെ രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലുള്ള നാല്പത്തി ഏഴായിരത്തിലധികം പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതരസംസ്ഥാന പ്രവാസി രജിസ്ട്രേഷനിൽ കണ്ണൂർ ജില്ലയിൽ നിന്ന് 15,279 പേർ രജിസ്റ്റർ ചെയ്തു. മലപ്പുറവും പാലക്കാടും ആണ് തൊട്ടു പിന്നിൽ. മടങ്ങി വരുന്നതിന് ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ്. കർണാടക ,തമിഴ്‌നാട് മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഇതരസംസ്ഥാന പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മടങ്ങിവരാൻ ആഗ്രഹിക്കുന്ന വിദേശ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 28017
കൊല്ലം 27492
പത്തനംതിട്ട 15298
കോട്ടയം 14726
ആലപ്പുഴ 18908
എറണാകുളം 22086
ഇടുക്കി 4220
തൃശ്ശൂർ 47963
പാലക്കാട് 25158
മലപ്പുറം 63839
കോഴിക്കോട് 47076
വയനാട് 5334
കണ്ണൂർ 42754
കാസർഗോഡ് 18624

ഇതര സംസ്ഥാന പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 6475
കൊല്ലം 6726
പത്തനംതിട്ട 6917
കോട്ടയം 8567
ആലപ്പുഴ 7433
എറണാകുളം 9451
ഇടുക്കി 4287
തൃശ്ശൂർ 11327
പാലക്കാട് 11682
മലപ്പുറം 14407
കോഴിക്കോട് 10880
വയനാട് 4201
കണ്ണൂർ 15179
കാസർഗോഡ് 4617

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP