Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202305Sunday

നോർക്ക: എറണാകുളം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നാളെ പുനരാരംഭിക്കും

നോർക്ക: എറണാകുളം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നാളെ പുനരാരംഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നോർക്ക റൂട്ട്സിന്റെ എറണാകുളം സെന്ററിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ എച്ച്ആർഡി അറ്റസ്റ്റേഷൻ ബുധനാഴ്ച പുനരാരംഭിക്കുമെന്ന് ഡോ. അഞ്ചൽ കൃഷ്ണകുമാർ അറിയിച്ചു. കഴിഞ്ഞ ജനുവരി ഒന്നു മുതൽ വിദ്യാഭ്യാസസർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ സാങ്കേതിക കാരണങ്ങളാൽ നിർത്തിവച്ചിരുന്നു.

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെയും, അറ്റസ്റ്റേഷനു പുറമേ വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷൻ, എച്ച്.ആർ.ഡി ചെയ്ത സർട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷൻ, കുവൈറ്റ് വീസാ സ്റ്റാമ്പിങ്ങ് എന്നീ സേവനങ്ങളും സെന്ററിൽ നിന്നും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ 18004253939 ( ഇന്ത്യയിൽനിന്നും ) +918802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സർവീസ്) എന്ന നമ്പറിലോ നോർക്ക സർട്ടിറിക്കറ്റ് ഒതന്റിക്കേഷൻ സെന്റർ എറണാകുളം 0484-2371810 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിവസങ്ങളിൽ) ബന്ധപ്പെടാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP