Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനമൊട്ടാകെ നിലവിൽ 18780 ക്യാമ്പുകളിലായി 3,37,222 അതിഥി തൊഴിലാളികൾ; ജില്ലാ ലേബർ ഓഫീസർമാർ സന്ദർശനം നടത്തി

സംസ്ഥാനമൊട്ടാകെ നിലവിൽ 18780 ക്യാമ്പുകളിലായി 3,37,222 അതിഥി തൊഴിലാളികൾ; ജില്ലാ ലേബർ ഓഫീസർമാർ സന്ദർശനം നടത്തി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:സംസ്ഥാനമൊട്ടാകെ നിലവിൽ 18780 ക്യാമ്പുകളിലായി താമസിക്കുന്നത് 3,37,222 അതിഥി തൊഴിലാളികൾ. ലേബർ ക്യാമ്പ് കോ-ഓർഡിനേറ്റർമാരായ അതത് അസിസ്റ്റന്റ് ലേബർ ഓഫീസർമാരും ജില്ലാ ലേബർ ഓഫീസർമാരും 154 ക്യാമ്പുകൾ സന്ദർശിച്ചു. തൊഴിലാളികൾക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ ഭരണസംവിധാനങ്ങൾ മുഖേന ഏർപ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചൺ വക ഭക്ഷണവും വിതരണം ചെയ്തിട്ടുണ്ട്. 

സംസ്ഥാനമൊട്ടാകെ തൊഴിൽ വകുപ്പിലെ ഉദ്യോസ്ഥർക്ക് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും 12.04.2020 വരെ ലഭിച്ച 5927 പരാതികളും ഇന്നലെ (13.04.2020 ) വരെ ലഭിച്ച 500 പരാതികളുമടക്കം ആകെ പരാതികൾ 6427 എണ്ണമാണ്. ഇന്ന് ലഭിച്ച 500 പരാതികളിൽ 440 എണ്ണവും പരിഹരിക്കപ്പെട്ടിട്ടുണ്ട്. ബാക്കി 60 എണ്ണത്തിൽ നടപടി സ്വീകരിച്ചുവരുന്നു. ലഭിച്ച പരാതികളിൽ ഏറെയും ഭക്ഷണദൗർലഭ്യം സംബന്ധിച്ചവ ആയിരുന്നു.

അത് ബന്ധപ്പെട്ട ലേബർ ഓഫീസർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചൺ മുഖേനയുള്ള ഭക്ഷണപ്പൊതി വിതരണം ചെയ്തും സ്വയം പാചകം ചെയ്യുന്നതിനുള്ള അവശ്യ ഭക്ഷ്യവസ്തുക്കൾ നൽകി പരിഹരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP