Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുൻഗണനാ ഇതര വിഭാഗങ്ങൾക്കുള്ള പലവ്യഞ്ജന കിറ്റ് വിതരണം മെയ് 8 മുതൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മെയ് എട്ട് മുതൽ മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് (നീല, വെള്ള കാർഡുകൾക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ. ധാന്യ വിഹിതത്തിന് പുറമെ മെയ്, ജൂൺ മാസങ്ങളിൽ കാർഡ് ഒന്നിന് 10 കിലോ അരി വീതം അധികമായി ലഭിക്കും. കിലോയ്ക്ക് 15 രൂപ നിരക്കിലായിരിക്കും വിതരണം.

മുൻഗണനാ വിഭാഗങ്ങൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ അധിക വിഹിതം മെയ്, ജൂൺ മാസങ്ങളിലും തുടരും. ഇവർക്ക് സാധാരണ ലഭിക്കുന്ന റേഷൻ വിഹിതത്തിന് പുറമെയാണ് കേന്ദ്ര വിഹിതം നൽകുന്നത്.

മുൻഗണനാ വിഭാഗങ്ങൾക്ക് (മഞ്ഞ, പിങ്ക് കാർഡുകൾ) ഏപ്രിൽ, മെയ് മാസങ്ങളിൽ കാർഡ് ഒന്നിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല നൽകുന്നതിന് കേന്ദ്ര വിഹിതം അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലെ വിഹിതം ഈ മാസം തന്നെ കാർഡ് ഒന്നിന് ഓരോ കിലോ വീതം പയർ അല്ലെങ്കിൽ കടല എന്ന പ്രകാരം വിതരണം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP