Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമാതാരം ഗിന്നസ് പക്രുവിനെ കൈയേറ്റം ചെയ്ത സംഭവം: വാടകക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്

സിനിമാതാരം ഗിന്നസ് പക്രുവിനെ കൈയേറ്റം ചെയ്ത സംഭവം: വാടകക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്

കോട്ടയം: വാടകവീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് നടൻ ഗിന്നസ് പക്രുവിനെയും കുടുംബത്തെയും കൈയേറ്റം ചെയ്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്. ആർപ്പുക്കര വില്ലൂന്നി സ്വദേശിയും തൊപ്രത്ത് ഫിനാൻസ് ഉടമയുമായ ആൽഫിക്കും കുടുംബാംഗങ്ങൾക്കുമെതിരെയാണ് കേസ്.

വീട് കൈയേറ്റം, വധഭീഷണി എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. ജാമ്യം കിട്ടാൻ സാധ്യതയില്ലാത്ത 452-ാം വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. പക്രുവിന്റെ പേരിലുള്ള കോട്ടയം നട്ടാശേരിയിലെ വീട് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. ഈ വീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്ന് ഗിന്നസ് പക്രുവിന്റെ കുടുംബം പരാതിയിൽ പറയുന്നു. മർദനത്തിൽ പരിക്കേറ്റ പക്രുവും അച്ഛനും അമ്മയും ആശുപത്രിയിൽ ചികിത്സ തേടി.

ആൽഫിയും കുടുംബവും ആറുമാസമായി പക്രുവിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. 8000 രൂപയായിരുന്നു വാടക. അഞ്ചുമാസമായി ഇവർ വാടക നൽകിയിരുന്നില്ല. 6000 രൂപ കറന്റ് ബിൽ കുടിശികയും വന്നു. ഇതോടെയാണ് വീട് ഒഴിയാൻ ആവശ്യപ്പെട്ടത്. പക്രുവിന്റെ പരാതിയെത്തുടർന്ന് കോട്ടയം ഡിവൈഎസ്‌പി വി അജിത് ചൊവ്വാഴ്ച രാവിലെ ഇരുകൂട്ടരോടും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാടകക്കാരൻ ഇതിൽ നിന്ന് ഒഴിഞ്ഞുമാറി. ഇതിനിടെ വീട്ടിലെ മോട്ടോർ അഴിച്ചുമാറ്റാൻ ആൽഫി ശ്രമിക്കുകയും ചെയ്തു.

ഇത് ചോദ്യംചെയ്ത പക്രുവിനെ ആൽഫി ആക്രമിക്കുകയായിരുന്നു. തന്നെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് അച്ഛൻ രാധാകൃഷ്ണനെ (62) ആൽഫി ആക്രമിച്ചതെന്നും പക്രു പറഞ്ഞു. അച്ഛനെ ഫ്യൂസിന്റെ പട്ടകൊണ്ട് അടിച്ചെന്നും അമ്മ അംബുജാക്ഷി(60)യെ നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്ന് കോട്ടയം പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പക്രു പറഞ്ഞു. ഭാര്യ ഗായത്രിക്കും മർദനമേറ്റു. ആൽഫിയും മാതാവും ഇപ്പോൾ ഒളിവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP