Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

തൊട്ടിലിനുള്ളിൽ കുഞ്ഞിനെ ഉറക്കി കിടത്തി അമ്മ തുണി അലക്കാൻ പോയി; അലക്കുന്നതിനിടെ ജനലിലൂടെ കുഞ്ഞിനെ നോക്കിയ അമ്മ കണ്ടത് തൊട്ടിലിനടുത്ത് നിൽക്കുന്ന നാടോടി സ്ത്രീയെ: കുഞ്ഞിനെ കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയുടെ കരച്ചിൽ കേട്ട നാടോടി സ്ത്രീ ഓടി രക്ഷപ്പെട്ടു

തൊട്ടിലിനുള്ളിൽ കുഞ്ഞിനെ ഉറക്കി കിടത്തി അമ്മ തുണി അലക്കാൻ പോയി; അലക്കുന്നതിനിടെ ജനലിലൂടെ കുഞ്ഞിനെ നോക്കിയ അമ്മ കണ്ടത് തൊട്ടിലിനടുത്ത് നിൽക്കുന്ന നാടോടി സ്ത്രീയെ: കുഞ്ഞിനെ കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയുടെ കരച്ചിൽ കേട്ട നാടോടി സ്ത്രീ ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വീടിനുള്ളിൽ തൊട്ടിലിൽ കിടന്നകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. നാടോടി സ്ത്രീയെ കണ്ട് അമ്മ നിലവിളിച്ചതോടെ ഇവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പൊലീസും നാട്ടുകാരും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കെഎസ് പുരം അലരി കുന്നശ്ശേരിൽ ഷിബുനിമ്മി ദമ്പതികളുടെ 2 മാസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.

Stories you may Like

വീട്ടിലെ ഹാളിലുള്ള തൊട്ടിലിൽ കുഞ്ഞിനെ കിടത്തി ഉറക്കിയ ശേഷം പുറത്തു തുണി കഴുകുകയായിരുന്നു നിമ്മി. ഭർത്താവ് ഷിബുവും അമ്മയും മൂത്ത കുഞ്ഞും കൂടി പള്ളിയിലേക്കും പോയി ഈ സമയത്താണ് നാടോടി സ്ത്രീ എത്തിയത്. . വീടിന്റെ തുറന്നുകിടന്ന മുൻവശത്തെ വാതിലിലൂടെ അകത്തു കയറിയ നാടോടിസ്ത്രീ തൊട്ടിലിന് അരികിൽ എത്തി. പുറത്തുണ്ടായിരുന്ന നിമ്മി തൊട്ടിലിന് അരികെ നാടോടിസ്ത്രീ നിൽക്കുന്നതു കണ്ടു.

പുറത്ത് നിന്ന നിമ്മി അടിക്കടി ജനലിലൂടെ കുഞ്ഞിനെ നോക്കുന്നുണ്ടായിരുന്നു. ഇതാണ് രക്ഷയായത്. നാടോടി സ്ത്രീയെ കണ്ട് നിമ്മി ബഹളം വച്ചതോടെ ഇവർ പുറത്തേക്ക് ഓടി. പൂവക്കോട് റോഡിൽ നിന്നാണ് ഇവർ തോളിൽ ഭാണ്ഡക്കെട്ടുമായി കെഎസ് പുരം ഭാഗത്ത് എത്തിയതെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു കുഞ്ഞിന്റെ മാമോദീസ. വിദേശത്തായിരുന്നു ഷിബുവും നിമ്മിയും.

ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു. നിമ്മി പറയുന്നു. ഭർത്താവ് ഷിബുവും മൂത്ത കുഞ്ഞും അമ്മയും പള്ളിയിൽ പോയി. പത്തേമുക്കാലോടെ അപ്പച്ചൻ തിണ്ണയിലിരിക്കുന്നതിനാൽ കുഞ്ഞിനെ ഹാളിലെ തൊട്ടിലിൽ കിടത്തി ഞാൻ പുറത്തു തുണി കഴുകുകയായിരുന്നു. ഇതിനിടയിൽ അപ്പച്ചൻ കിടക്കാൻ മുറിക്കുള്ളിലേക്കു പോയി.

മുൻവശത്തെ വാതിൽ അടച്ചിരുന്നില്ല. ജനൽ തുറന്നിട്ടിരിക്കുകയായിരുന്നു. ഇതിലൂടെ ഞാൻ കുഞ്ഞിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു നോക്കിയപ്പോഴാണ് ഒരു സ്ത്രീ ഹാളിൽ കുഞ്ഞിന്റെ തൊട്ടിലിന് അരികിൽ നിൽക്കുന്നതു കണ്ടത്. ഞാൻ അലറിവിളിച്ചു മുൻവശത്തെ വാതിലിനരികിലേക്ക് ഓടിയെത്തി.

ഈ സമയം മുറിയിൽ നിന്ന് സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ ഞാനും ഓടി. അവർ പാടത്തേക്ക് എടുത്തുചാടി ഓടുകയായിരുന്നു. ഉടൻ തന്നെ ഞാൻ കുഞ്ഞിന്റെ അരികിലെത്തി. നല്ല ഉയരമുള്ള സ്ത്രീയാണു വീടിനുള്ളിൽ കടന്നത്. കയ്യിൽ സഞ്ചി ഉണ്ടായിരുന്നു. മൂക്കുകുത്തി ധരിച്ചിട്ടുണ്ട്. ഇത്തരം വാർത്തകളെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അനുഭവമായപ്പോൾ പേടിച്ചുപോയി. ഒരു ഞെട്ടലോടടെയാണ് നിമ്മി സംഭവം വിവരിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP