Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

'ചുറ്റുമുള്ള ആളുകളെ വകവയ്ക്കാതെ 45 വയസ്സോളം പ്രായം വരുന്ന ആ അമ്മ സാരി മെല്ലെ പൊക്കി... അല്പം കഴിഞ്ഞ് ഏകദേശം18 വയസ്സു തോന്നിക്കുന്ന മകൾ പതിയെ ചുരിദാറിന്റെ ബോട്ടം താഴ്‌ത്തുന്നു'; കോതമംഗലം മുൻസിപ്പാലിറ്റിയിലെ കെടുകാര്യസ്ഥത ജനത്തെ നാണം കെടുത്തുന്നത് ഇങ്ങനെ

'ചുറ്റുമുള്ള ആളുകളെ വകവയ്ക്കാതെ 45 വയസ്സോളം പ്രായം വരുന്ന ആ അമ്മ സാരി മെല്ലെ പൊക്കി... അല്പം കഴിഞ്ഞ് ഏകദേശം18 വയസ്സു തോന്നിക്കുന്ന മകൾ പതിയെ ചുരിദാറിന്റെ ബോട്ടം താഴ്‌ത്തുന്നു'; കോതമംഗലം മുൻസിപ്പാലിറ്റിയിലെ കെടുകാര്യസ്ഥത ജനത്തെ നാണം കെടുത്തുന്നത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കഴിഞ്ഞ ദിവസം രാജൻ സെയ്‌നുദ്ദീൻ ഫെയ്‌സ് ബുക്കിൽ കുറിച്ച വരികളാണ് താഴെ കൊടുത്തിട്ടുള്ളത്... 'കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റ്, സമയം 1.30. pm . ഒരു അമ്മയും മകളും ബസ്സിറങ്ങി നേരേ ലേഡീസ് ടോയലറ്റിലേക്ക് .അടഞ്ഞുകിടക്കുന്ന മൂത്രപ്പുര കണ്ട് ഒരു നിമിഷം സ്തംഭിച്ചു നിൽക്കുന്നു. ചുറ്റുമുള്ള ആളുകളെ വകവയ്ക്കാതെ 45 വയസ്സോളം പ്രായം വരുന്ന ആ അമ്മ സാരി മെല്ലെ പൊക്കി..... അല്പം കഴിഞ്ഞ് ഏകദേശം18 വയസ്സു തോന്നിക്കുന്ന മകൾ പതിയെ ചുരിദാറിന്റെ ബോട്ടം താഴ്‌ത്തുന്നു. ഞാൻ കണ്ണുകളടച്ചു.രണ്ടുതുള്ളി കണ്ണീർ എവിടേയോ തട്ടി ചിന്നിച്ചിതറി.' കോതമംഗലം ബസ്സ് സ്റ്റാന്റിൽ ബസ്സിറങ്ങിയ അമ്മയും മകളും അനുഭവിച്ച കഷ്ടതയുടെ നേർകാഴ്ചയാണ് ഈ പോസ്റ്റ്.

Stories you may Like

ബസ്സ് സ്റ്റാന്റിലെ ടോയ്ലറ്റ് പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയായിരുന്നു. ഇത് അധികൃതർ അറിഞ്ഞ ഭാവം നടിച്ചിരുന്നില്ല. ഇതിന്റെ പരിണതഫലമാണ് നൂറുകണക്കിന് യാത്രക്കാർ നോക്കി നിൽക്കേ അമ്മയ്ക്കും മകൾക്കും ഒരു മറയുമില്ലാതെ പ്രാഥമിക കൃത്യം നിർവ്വഹിയ്‌ക്കേണ്ട സാഹചര്യം സംജാതമാവാൻ കാരണം .ബസ്സ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷന്റെ സ്ഥിതി പരിതാപകരമായിത്തുടരവെ തന്നെ നഗരത്തിലെ മാലിന്യ നിർമ്മാർജ്ജനവും ചർച്ചയായിട്ടുണ്ട്.

നഗരത്തിൽ പല ഭാഗത്തും മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുകയാണ്. മാലിന്യ നീക്കത്തിലെ വീഴ്‌ച്ച പരിഹരിക്കണമെന്ന് അവശ്യപ്പെട്ട് നാട്ടുകാരും പൊതുപ്രവർത്തകരും നിരവധിയായ സമരങ്ങളും പ്രകടനങ്ങളും നടത്തിക്കഴിഞ്ഞു. ഇതിനെയെല്ലാം പരിഹസിക്കുന്ന രീതിയിൽ നഗരത്തിന്റെ പൊതുയിടങ്ങൾ മാറുന്ന കാഴ്‌ച്ചയാണുള്ളത്. നഗരത്തിൽ മാലിന്യനീക്കം ദിവസങ്ങളായി തടസ്സപ്പെട്ടതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞു കൂടിയിരിക്കുകയാണ്. വഴിയോരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം തെരുവ് നായ്ക്കളും കാക്കകളും കൂടി വലിച്ചു പൊതുവഴികളിലേക്ക് ഇറക്കുകയും ചെയ്യുന്നു. മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ ദുർഗന്ധം കാരണം വഴി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയയാണ്.

അടിയന്തര കൗൺസിലും സർവ്വകക്ഷിയോഗവും ചേർന്ന് പരിഹാരം ഉണ്ടാക്കുമെന്ന് ചെയർപേഴ്‌സൺ നൽകിയ ഉറപ്പ് പാലിക്കാൻ ഇതുവരെ സാധിച്ചിട്ടുമില്ല. ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന ബസ് സ്റ്റാൻഡിലെ മാലിന്യക്കൂമ്പാരം നാടിന് തന്നെ അപമാനമായിരിക്കുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP