Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുരുവായൂരിൽ നിന്ന് മാലിന്യം ഒഴുകിയെത്താൻ തുടങ്ങിയിട്ട് ഒന്നല്ല..നാൽപതുവർഷം; എട്ട് വർഷമായി നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന മാലിന്യ നിർമർജ്ജന പ്ലാന്റ്: ദുരിതം പേറി ചക്കംകണ്ടം നിവാസികൾ

ഗുരുവായൂരിൽ നിന്ന് മാലിന്യം ഒഴുകിയെത്താൻ തുടങ്ങിയിട്ട് ഒന്നല്ല..നാൽപതുവർഷം; എട്ട് വർഷമായി  നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന മാലിന്യ നിർമർജ്ജന പ്ലാന്റ്: ദുരിതം പേറി ചക്കംകണ്ടം നിവാസികൾ

കെ എം അക്‌ബർ

ചാവക്കാട്: ഒരു ജനതയെ മാലിന്യത്തിൽ മുക്കിക്കൊല്ലുന്നതിന്റെ നിശ്ശബ്ദകാഴ്ചയ്ക്ക് ചക്കംകണ്ടം നാട് ഇരയാകാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. ഗുരുവായൂരിൽനിന്ന് ചക്കംകണ്ടം കായലിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ ലക്ഷ്യമിട്ട് 2007ൽ ആരംഭിച്ച അഴുക്കുചാൽ പദ്ധതി 11 വർഷം കഴിഞ്ഞിട്ടും പൂർത്തിയായിയില്ല. ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണേണ്ട അധികാരികൾ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്.

ഒരു പ്രദേശത്തെ മാലിന്യം മറ്റൊരു സ്ഥലത്തേക്ക് ഒഴുക്കിവിടുന്നതുതന്നെ നീതികേടും കുറ്റകരവുമാണെന്നിരിക്കെ ഈ നീതികേടിന് ഇരകളായ ചക്കംകണ്ടം നിവാസികളോട്, നീതികേട് തുടരുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഗുരുവായൂർ അഴുക്കുചാൽ പദ്ധതിക്കായി ചക്കംകണ്ടത്ത് സ്ഥാപിച്ച ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഉൾപ്പെടെ 95 ശതമാനം ജോലികളും 2010ൽ പൂർത്തിയായിട്ടുണ്ടെന്നാണ് പദ്ധതിയുടെ നടത്തിപ്പുചുമതല വഹിക്കുന്ന കേരള വാട്ടർ അഥോറിറ്റി പറയുന്നത്. ബാക്കിയുള്ള അഞ്ച് ശതമാനം ജോലികൾ എട്ട് വർഷമായിട്ടും തീർക്കാൻ കഴിഞ്ഞിട്ടില്ല.

ചക്കംകണ്ടത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണത്തിനായി 5.61 കോടി രൂപയ്ക്കാണ് കൊച്ചിയിലെ ഒരു കമ്പനി കരാർ എടുത്തത്. ട്രീറ്റ്മെന്റ് പ്ലാന്റും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്തും മറ്റും നശിക്കുന്നു. അഴുക്കുചാൽ പദ്ധതി പുരോഗമിക്കുന്നുണ്ടെന്നാണ് വാട്ടർ അഥോറിറ്റി പറയുന്നത്. എന്നാൽ, പദ്ധതി എന്ന് കമ്മീഷൻ ചെയ്യാനാവുമെന്ന് ആരും ഉറപ്പുനൽകുന്നില്ല. ഏകദേശം 5000 കുടുംബങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട് കിടന്നിരുന്ന ചക്കംകണ്ടം പുഴയുടെ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. മത്സ്യബന്ധനം, കക്ക വാരൽ, കയർ നിർമ്മാണം, ചെളി വാരൽ തുടങ്ങി നിരവധി തൊഴിലുകൾ നൽകിയിരുന്ന ചക്കംകണ്ടത്ത് ഇപ്പോഴുള്ളത് ദുർഗന്ധം വമിക്കുന്ന മാലിന്യം മാത്രം. 40 വർഷമായി ഒഴുക്കിവിട്ടുകൊണ്ടിരിക്കുന്ന മാലിന്യം തടയാൻ ഒരു നടപടിയും അധികാരികളിൽനിന്ന് ഉണ്ടായില്ലെന്നതാണ് സത്യം. ഗുരുവായൂരിലെ മാലിന്യ വിഷയം ഗൗരവത്തിലെടുത്ത് പരിഹാരം കാണാനും നിയമപരമായ നടപടിയെടുക്കാനും നഗരസഭയും, മറ്റ് ബന്ധപ്പെട്ട അധികാരികളും തയ്യാറാകണമെന്ന് പൗരാവകാശ വേദി യോഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP