Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരെ പ്രകോപിപ്പിക്കേണ്ടെന്ന് പാർട്ടി; ഈ മാസം സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ്

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരെ പ്രകോപിപ്പിക്കേണ്ടെന്ന് പാർട്ടി; ഈ മാസം സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഈ മാസം സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. തുടർന്ന് എത്ര ശമ്പളം പിടിക്കണമെന്ന് സർവീസ് സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച് ഏപ്രിലിൽ ഇറക്കിയ ഓർഡിനൻസ് ലാപ്‌സ് ആയതിനാൽ ഓർഡിനൻസ് പുതുക്കിയിറക്കി. ശമ്പളം പിടിക്കാനുള്ള അധികാരം സർക്കാരിന് നൽകുന്ന ഓർഡിനൻസ് ആണ് പുതുക്കിയിറക്കിയത്.

ശമ്പളം പിടിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായരുന്നു ധനവകുപ്പ്. എന്നാൽ ശമ്പളം പിടിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾ രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാലറി കട്ട് തുടരാനുള്ള തീരുമാനം ഉടൻ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരെ പ്രകോപിപ്പിക്കേണ്ടെന്നാണ് പാർട്ടി വിലയിരുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP