Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൊമാറ്റോ ഡെലിവെറി ബോയിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയിന്മെന്റ് സോണുകളിൽ ഓൺലൈൻ ഭക്ഷണവിതരണം നിർത്തി വയ്ക്കും; മറ്റ് പ്രദേശങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് ക്യാഷ് ഓൺ ഡെലിവറിയും അനുവദിക്കില്ല; ഭക്ഷണ വിതരണം നടത്തുന്നവർ വീടുകളിൽ കയറാൻ പാടില്ലെന്നും തിരുവനന്തപുരം നഗരസഭ

സൊമാറ്റോ ഡെലിവെറി ബോയിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയിന്മെന്റ് സോണുകളിൽ ഓൺലൈൻ ഭക്ഷണവിതരണം നിർത്തി വയ്ക്കും; മറ്റ് പ്രദേശങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് ക്യാഷ് ഓൺ ഡെലിവറിയും അനുവദിക്കില്ല; ഭക്ഷണ വിതരണം നടത്തുന്നവർ  വീടുകളിൽ കയറാൻ പാടില്ലെന്നും തിരുവനന്തപുരം നഗരസഭ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഗരത്തിൽ സമ്പർക്കം മൂലം ശനിയാഴ്‌ച്ച നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരത്തിലെ കണ്ടെയ്ന്മെന്റ് സോണുകളിലടക്കം വീണ്ടും നിയന്ത്രണങ്ങൾ കൊണ്ട് വന്ന് നഗരസഭ.

പാളയം മത്സ്യ മാർക്കറ്റിന് പിറകിൽ താമസിച്ചിരുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ബോയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ കണ്ടെയ്‌മെന്റ് സോണുകളിൽ ഓൺലൈൻ ഭക്ഷണ വിതരണം കണ്ടെയ്ന്മെന്റ് സോൺ നീങ്ങുന്നത് വരെ നിർത്തി വെക്കുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് ക്യാഷ് ഓൺ ഡെലിവറിയും അനുവദിക്കില്ല. ഭക്ഷണ വിതരണം നടത്തുന്നവർ വീടുകളിൽ കയറാൻ പാടില്ല. വീടിന് പുറത്ത് ഭക്ഷണം സ്വീകരിക്കുന്നതിനായി വീട്ടുകാർ പ്രത്യേകം സൗകര്യം ഒരുക്കണം.

ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ കൃത്യമായ മാസ്‌ക്,ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമായും ധരിക്കണം.
പൂന്തുറ മേഖലയിൽ സമ്പർക്കം മൂലം രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൂന്തുറ ഹെൽത്ത് സർക്കിൾ കേന്ദ്രീകരിച്ച് നഗരസഭയുടെ പ്രത്യേക കണ്ട്രോൾ റൂം തുറക്കുമെന്നും മേയർ അറിയിച്ചു.

പൂന്തുറ മേഖലയിലുള്ളആളുകൾക്ക് കോവിഡുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കുന്നതിനായി ഈ കണ്ട്രോൾ റൂം സേവനം പ്രയോജനപ്പെടുത്താം. നഗരത്തിലെ നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിനായി നഗരസഭ നേരത്തെ പ്രഖ്യാപിച്ച നാല് ഹെൽത്ത് സ്‌ക്വാഡുകൾക്ക് പുറമെ പൂന്തുറ കേന്ദ്രീകരിച്ച് ഒരു സ്പെഷ്യൽ സ്‌ക്വാഡ് കൂടി പ്രവർത്തിക്കുമെന്നും മേയർ പറഞ്ഞു.

പൂന്തുറ മേഖലയിലെ ആളുകളിൽ നിന്ന് കോവിഡിനെതിരെ ജാഗ്രതക്കുറവ് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഈ മേഖലയിലെ
ആളുകൾ ഗൗരവത്തോട് കൂടി സാഹചര്യം മനസ്സിലാക്കി പെരുമാറണമെന്നും മേയർ അഭ്യർത്ഥിച്ചു. നഗരത്തിലെ മുഴുവൻ കടകൾക്കും തുറന്ന് പ്രവർത്തിക്കാവുന്ന സമയം നഗരസഭ ഏഴ് മണി വരെയായി നിജപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണത്തിന്റെ ഭാഗമായി ശനിയാഴ്‌ച്ച ഏഴ് മണിക്ക് ശേഷം നഗരസഭാ പരിധിയിലെ 80 ശതമാനം കടകളും തീരുമാന പ്രകാരം അടച്ചിട്ടു നിയന്ത്രണങ്ങളോട് സഹകരിച്ചു.സമയ പരിധി കഴിഞ്ഞും തുറന്ന് പ്രവർത്തിച്ച ചുരുക്കം കടകൾക്കും, തട്ടുകടകൾക്കും നഗരസഭാ ആരോഗ്യ വിഭാഗവും പൊലീസും ചേർന്ന് മുന്നറിയിപ്പ് നൽകി.

പൂന്തുറ കേന്ദ്രീകരിച്ചുള്ള കണ്ട്രോൾ റൂം നമ്പർ
9496434411
9447200043

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP