Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് പുതിയതായി ആർക്കും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 2421 പേർ; നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും കെ കെ ശൈലജ ടീച്ചർ

സംസ്ഥാനത്ത് പുതിയതായി ആർക്കും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 2421 പേർ; നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും കെ കെ ശൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തുകൊറോണ വൈറസ് ബാധ പുതിയതായി ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലവിൽ വിവിധ ജില്ലകളിലായി 2421 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2321 പേർ വീടുകളിലും, 100 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത് എന്നും മന്ത്രി വ്യക്തമാക്കി. സംശയാസ്പദമായ 190 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 118 എണ്ണം ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം, വയനാട് ജില്ലയിൽ വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയതായുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയെന്നായിരുന്നു പ്രചാരണം. എന്നാൽ ജില്ലയിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് കളക്ടർ വ്യക്തമാക്കി. അതേസമയം വയനാട് 43 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ചൈനയിൽ സന്ദർശനം നടത്തി തിരിച്ചെത്തിയ വ്യക്തിയാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്. കൺട്രോൾ റൂം നമ്പറുകൾ: കൽപ്പറ്റ: 04936 206606, മാനന്തവാടി: 04935 240390

സംസ്ഥാനത്ത് 100 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവർ 28 ദിവസം തന്നെ നിരീക്ഷണത്തിൽ കഴിയണം. ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളവരുടെ ഇൻക്വിബേഷൻ സമയം കഴിഞ്ഞാൽ മാത്രമേ സ്ഥിതി നിയന്ത്രണ വിധേയമാകുവെന്നും വ്യക്തി ശുചിത്വം പാലിക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൈനയിൽ നിന്ന് വന്നവർ വീടുകളിൽ തന്നെ തങ്ങണം. നിരീക്ഷണത്തിൽ ഉള്ളവർ വിദേശത്ത് പോയത് ശരിയല്ല. ആരോഗ്യവകുപ്പിനെ അറിയിക്കാതെ പോകരുത്. അവർ എങ്ങനെയാണ് പോയതെന്ന് അറിയില്ലെന്നും ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, കൊറോണ വൈറസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കൂടി പൊലീസ് കേസെടുത്തു. ആലപ്പുഴ താമരക്കുളം സ്വദേശിക്കെതിരെയാണ് നൂറനാട് പൊലീസ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP