Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർമ്മലനെ നാട്ടുകാരൻ എന്ന രീതിയിൽ മാത്രമാണ് പരിചയം; തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം; നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പിലെ ആരോപണങ്ങൾ നിഷേധിച്ച് വി എസ് ശിവകുമാർ

നിർമ്മലനെ നാട്ടുകാരൻ എന്ന രീതിയിൽ മാത്രമാണ് പരിചയം; തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം; നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പിലെ ആരോപണങ്ങൾ നിഷേധിച്ച് വി എസ് ശിവകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ മന്ത്രി വി എസ് ശിവകുമാർ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വി എസ് ശിവകുമാർ എംഎൽഎ പറഞ്ഞു. ചിട്ടി സ്ഥാപന ഉടമ നിർമ്മലനെ നാട്ടുകാരൻ എന്ന രീതിയിൽ മാത്രമാണ് തനിക്ക് പരിചയം. താൻ പണം നഷ്ടപ്പെട്ട നിക്ഷേപകർക്കൊപ്പമാണെന്നും മുൻ മന്ത്രി കൂട്ടിച്ചേർത്തു.

നിർമ്മൽ കൃഷ്ണ ചിട്ടി സ്ഥാപനത്തിന്റെ ബിനാമിയാണ് വി എസ്സ് ശിവകുമാർ എന്ന ആരോപണമാണ് നിക്ഷേപകർക്കിടയിലും നാട്ടിലും ഉയർന്നുവന്നത്. തിരുവനന്തപുരം പാറശ്ശാലയിലെ നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും സംയുക്തമായി അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രി വി എസ്സ് ശിവകുമാർ രംഗത്ത് എത്തിയത്.

നിക്ഷേപകർക്ക് പണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും വി എസ് ശിവകുമാർ പറഞ്ഞു. ചിട്ടിതട്ടിപ്പ് പുറത്തുവരികയും പണം നഷ്ടപ്പെട്ട നിക്ഷേപകർ പ്രതിഷേധവും പരാതിയുമായി രംഗത്ത് വന്നപ്പോഴുമാണ് വി എസ്സ് ശിവകുമാറിനെതിരെ നിക്ഷേപകർക്കിടയിലും പാറശ്ശാലയിലും ആരോപണം വന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP