Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ഥാനാർത്ഥി നിർണയം; ബിജെപിയിൽ തർക്കമില്ല, ഉള്ളത് അഭിപ്രായ വ്യത്യാസം മാത്രമെന്ന് പികെ കൃഷ്ണദാസ്; പാർട്ടി പറഞ്ഞാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; എൻഡിഎ സഖ്യത്തിന്റെ സ്ഥാനാർത്ഥി പട്ടിക ഉടൻ ഉണ്ടാകുമെന്നും കൃഷ്ണദാസ്

സ്ഥാനാർത്ഥി നിർണയം; ബിജെപിയിൽ തർക്കമില്ല, ഉള്ളത് അഭിപ്രായ വ്യത്യാസം മാത്രമെന്ന് പികെ കൃഷ്ണദാസ്; പാർട്ടി പറഞ്ഞാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; എൻഡിഎ സഖ്യത്തിന്റെ സ്ഥാനാർത്ഥി പട്ടിക ഉടൻ ഉണ്ടാകുമെന്നും കൃഷ്ണദാസ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്ഥാനാർത്ഥി നിർണയത്തെ സംബന്ധിച്ചിടത്തോളം ബിജെപിയിൽ തർക്കങ്ങൾ ഇല്ലെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ജനാധിപത്യ പാർട്ടി എന്ന നിലയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും കൃഷ്ണദാസ് കൊച്ചിയിൽ പറഞ്ഞു. കോൺഗ്രസ് മാർക്‌സിസ്റ്റ് സഖ്യം കേരളത്തിലും വേണമെന്നായിരുന്നു കേന്ദ്ര തീരുമാനം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇത് വ്യക്തമാക്കിയതാണ്. തൃശൂരിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം കോൺഗ്രസ് - മാർക്‌സിസ്റ്റ് സഖ്യത്തിനുള്ള തെളിവാണെന്നും കൃഷ്ണദാസ് പറഞ്ഞു.

പാർട്ടി പറഞ്ഞാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ബിഡിജെഎസ് ഘടക കക്ഷി ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. എൻഡിഎ സഖ്യത്തിന്റെ സ്ഥാനാർത്ഥി പട്ടിക ഉടൻ ഉണ്ടാകുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. സഖ്യം സംബന്ധിച്ച് കോൺഗ്രസ് മാർക്‌സിസ്റ്റ് നേതാക്കൾ നിലപാട് വ്യക്തമാക്കണം. തന്റേടം ഉണ്ടെങ്കിൽ സംയുക്ത സ്ഥാനാർത്ഥിയെ നിർത്തണമെന്നും കൃഷ്ണദാസ് വെല്ലുവിളിച്ചു.

പാക്കിസ്ഥാനെയും ജെയ്‌ഷെ മുഹമ്മദിനെയും പിന്തുണക്കാൻ തയ്യാറായ ഏക നേതാവാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭീകരവാദികൾക്ക് അനുകൂലമായ നിലപാടെടുത്ത സിപിഎം മത കലാപം ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഇതിനെതിരെ യുഡിഫ് നേതാക്കൾ ആരും പ്രതികരിച്ചില്ല. കോടിയേരിയുടെ രാജ്യദ്രോഹ പ്രസംഗത്തിന് എതിരെ ചെന്നിത്തല പ്രതികരിക്കാതിരുന്നത് അവിശുദ്ധ കൂട്ട് കെട്ടിന്റെ ഉദാഹരണമാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

മാർക്‌സിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടികയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ഉണ്ടായേക്കാം. കർഷക ആത്മഹത്യയിൽ മഹാരാഷ്ട്രയിൽ കർഷകർക്ക് അനുകൂല നിലപാട് സ്വീകരിച്ച സിപിഎം കേരളത്തിൽ എന്തു ചെയ്തുവെന്നും കൃഷ്ണദാസ് ചോദിച്ചു. എകെജി സെന്ററിലേക്ക് മാർച്ച് നടത്താൻ കർഷകർ തയ്യാറാകണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP