Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അയ്യപ്പാസേവാ സമിതി ഹർത്താൽ ആഹ്വാനം; അറിയില്ലെന്ന് വി.മുരളീധരൻ എംപി; വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണം; കടകംപ്പള്ളി പറയുന്നത് വിഡ്ഢിത്തമെന്നും എംപി

അയ്യപ്പാസേവാ സമിതി ഹർത്താൽ ആഹ്വാനം; അറിയില്ലെന്ന് വി.മുരളീധരൻ എംപി; വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണം; കടകംപ്പള്ളി പറയുന്നത് വിഡ്ഢിത്തമെന്നും എംപി

കൊച്ചി; ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തില്ലെന്ന സർക്കാർ നിലപാടിനെതിരെ ഇന്നു രാത്രി 12 മുതൽ നാളെ രാത്രി 12 വരെ 24 മണിക്കൂർ ഹർത്താലിന് ശബരിമല സംരക്ഷണസമിതി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഇതിനെ കുറിച്ച് അറിയില്ലെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരൻ പറഞ്ഞു. ശബരിമല വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശബരിമല വിഷയത്തിൽ സർക്കാർ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും കേരളത്തിന്റെ മനസിനൊപ്പം നിൽക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. സ്ത്രീ സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന സമരമാണിത്.സർക്കാർ വിട്ടുവീഴ്ച ചെയ്യണം. വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണം.

ബിജെപിക്ക് ആരെയും ആക്രമിക്കണമെന്നില്ല. വലിയ ആൾക്കൂട്ടമാണ് അവിടെയുള്ളത്. ഈ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ ശ്രമം കാരണമാണ് അവിടെ അക്രമണ സംഭവങ്ങൾനടക്കുന്നത്. കടകംപള്ളിക്ക് ഒരു മന്ത്രി എന്ന നിലയിൽ സാമാന്യ വിവരം വേണമെന്നും. കടകംപള്ളി പറയുന്നത് വിഡ്ഢിത്തരമാണെന്നും വി.മുരളീധരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP