Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാതാ അമൃതാനന്ദമയിയുടെ അറുപത്തിയേഴാം ജന്മദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി; കോവിഡ് പശ്ചാത്തലത്തിൽ ജന്മദിനം വിശ്വശാന്തിക്കായുള്ള സാധനാദിനമായി ആചരിക്കും; 'ഒരുലോകം ഒരുപ്രാർത്ഥന' എന്ന ചടങ്ങിനായി ഭക്തരെ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് അമൃതാനന്ദമയി

മാതാ അമൃതാനന്ദമയിയുടെ അറുപത്തിയേഴാം ജന്മദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി; കോവിഡ് പശ്ചാത്തലത്തിൽ ജന്മദിനം വിശ്വശാന്തിക്കായുള്ള സാധനാദിനമായി ആചരിക്കും; 'ഒരുലോകം ഒരുപ്രാർത്ഥന' എന്ന ചടങ്ങിനായി ഭക്തരെ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് അമൃതാനന്ദമയി

ആർ പീയൂഷ്

അമൃതപുരി: ആഘോഷങ്ങൾ ഒഴിവാക്കി മാതാ അമൃതാനന്ദമയിയുടെ 67ാം ജന്മദിനം ഇത്തവണ വിശ്വശാന്തിക്കായുള്ള സാധനാദിനമായി ആചരിക്കും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കി ജന്മദിനം പ്രാർത്ഥനകളോടെ കൊണ്ടാടാൻ അമൃതാനന്ദമയി ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു ലോകം ഒരു പ്രാർത്ഥന എന്നാണ് പിറന്നാൾ ചടങ്ങിന് പേരിട്ടിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള അമൃതാനന്ദമയി ഭക്തർ രാവിലെ തന്നെ പ്രാർത്ഥന തുടരണമെന്നും അറിയിച്ചിട്ടുണ്ട്.

ഓരോ പിറന്നാളാഘോഷവും അമൃതപുരിയിൽ ഉത്സവ ദിനമാണ്. ലോകമെമ്പാടുമുള്ള ഭക്തർ ഒത്തുചേർന്ന് ജന്മദിനത്തിന്റെ ആനന്ദം നുകരുന്ന ദിനങ്ങൾ. സേവനപ്രവർത്തനങ്ങളുടെ ഉത്സവ മഹാമഹം കൂടിയായിരുന്നു ഈ ദിവസം. ലോകം കോവിഡ് മഹാമാരിയുടെ പിടിയിൽപെട്ടുഴലുന്നതിനാൽ ഈ വർഷത്തിൽ അമൃതപുരിയിൽ പിറന്നാൾ ആഘോഷങ്ങളില്ല. പകരം ആഘോഷങ്ങൾ പാടെ ഒഴിവാക്കി സാധനാദിനമായി ആചരിക്കുകാണ്. വിശ്വ ശാന്തിക്കും സമസ്ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥനാനിർഭരമായി, ആദ്ധ്യാത്മിക സാധനാനിഷ്ഠകളോടെ സെപ്റ്റംബർ ഇരുപത്തിയേഴിനെ വരവേൽക്കണമെന്ന് മാതാ അമൃതാനന്ദമയി മഠം ഉപാദ്ധ്യക്ഷൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു. 'ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളിലുള്ള അമ്മയുടെ അനുയായികൾ ജന്മദിന ഞായറാഴ്ച രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ വിശ്വശാന്തിക്കും, ലോകം ഇപ്പോൾ നേരിടുന്ന ദുർഘടസന്ധിയെ അതിജീവിക്കാനുമുള്ള പ്രാർത്ഥനയിൽ മുഴുകണമെന്നുംഅദ്ദേഹം അറിയിച്ചു.

എല്ലാ വർഷവും വളരെ ആഘോഷപൂർവ്വമായിരുന്നു ജന്മദിനം ആചരിച്ചിരുന്നത്. പതിനായിരക്കണക്കിന് പേർക്ക് സഹായപദ്ധതികൾ നടത്തുകയും നാടിന്റെ വികസനത്തിനായുള്ള പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാൽ കോവിഡ് മൂലം ആഘോഷങ്ങൾ മാറ്റി വച്ചപ്പോൾ ഇത്തവണ ഒന്നും നടത്താൻ കഴിയുന്നില്ല. വിവധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് പേരാണ് ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്തിരുന്നത്. എല്ലാം ചടങ്ങായി മാത്രമാണ് ഇത്തവണ ആചരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP