Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇകെ വിജയൻ എംഎൽഎയുടെ ഭാര്യ അടക്കം നാല് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു; കുത്തിവയ്ക്കാൻ ചെന്നപ്പോൾ മെഡിക്കൽ കോളേജിൽ മരുന്നില്ല

ഇകെ വിജയൻ എംഎൽഎയുടെ ഭാര്യ അടക്കം നാല് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു; കുത്തിവയ്ക്കാൻ ചെന്നപ്പോൾ മെഡിക്കൽ കോളേജിൽ മരുന്നില്ല

വടകര: ഇ.കെ. വിജയൻ എംഎൽഎയുടെ ഭാര്യ അടക്കം നാലു പേർക്കു പേപ്പട്ടിയുടെ കടിയേറ്റു. മണിയൂർ പഞ്ചായത്തിലെ കുറുന്തോടിയിലാണ് സംഭവം. ഇ.കെ. വിജയൻ എംഎൽഎയുടെ ഭാര്യ മുതുവന ഇരിമ്പനകണ്ടി അനിത, കുറുന്തോടി കായലകണ്ടി ഉഷ നാരായണൻ, കുറുന്തോടി യുപി സ്‌കൂളിലെ പ്യൂൺ നടുക്കണ്ടി വിജയൻ, കർഷകത്തൊഴിലാളി മൊഴക്കുമ്മലിൽ താമസിക്കുന്ന ബത്തേരി സ്വദേശി ധർമരാജൻ എന്നിവർക്കാണു പേപ്പട്ടിയുടെ കടിയേറ്റത്. അനിതയെയും ഉഷയെയും വീട്ടുമുറ്റത്താണു പേപ്പട്ടി കടിച്ചത്. ഇരുവർക്കും കയ്യിനാണു കടിയേറ്റത്.

പേപ്പട്ടിയുടെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇവരെ കൊണ്ടുവന്നെങ്കിലും അവിടെ കുത്തിവയ്ക്കാനുള്ള മരുന്നില്ലായിരുന്നു. പേപ്പട്ടി വിഷത്തിനെതിരായ മരുന്നിന് ക്ഷാമമില്ലെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് ഈ സംഭവം. പിന്നീട് ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.

കുറുന്തോടി യുപി സ്‌കൂൾ വളപ്പിൽ കയറിയ പേപ്പട്ടി ആ സമയം സ്‌കൂളിൽ നിന്നു പുറത്തേക്ക് ഇറങ്ങുകയായിരുന്ന പ്യൂൺ നടുക്കണ്ടി വിജയനെ കടിക്കുകയായിരുന്നു. കുറുന്തോടിയിലെ കടയുടെ വരാന്തയിൽ വച്ചാണു ധർമരാജനു കടിയേറ്റത്. വൈകിട്ട് അഞ്ചോടെയാണു സംഭവം. രണ്ടു നായ്ക്കൾക്കു പേയിളകിയിരുന്നു. ഒന്നിനെ നാട്ടുകാർ അടിച്ചുകൊന്നു.

തുറശ്ശേരിമുക്കു മുതൽ മണിയൂർ പഞ്ചായത്ത് ഓഫിസ് വരെയുള്ള വിജനമായ സ്ഥലത്താണ് നായ ശല്യം. റോഡരികിലെ പൊന്തക്കാടുകളിലും കോഴി വേസ്റ്റ് ഉൾപ്പടെയുള്ള മാലിന്യങ്ങൾ വാഹനത്തിലെത്തിച്ചു കൊണ്ടുവന്നു തള്ളുന്നതു പതിവാണ്. ഇവിടെ തമ്പടിക്കുന്ന തെരുവുനായ്ക്കളിൽ രണ്ടെണ്ണത്തിനാണു പേയിളകിയത്.

ഇരുചക്രവാഹനങ്ങളിൽ പോയവരെ പേപ്പട്ടി കടിക്കാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. പുറമേരിയിൽ രാത്രി ഒരാൾക്കു പേയിളകിയ കുറുക്കന്റെ കടിയേറ്റു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP