Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വകാര്യ മെഡിക്കൽ കോളേജുകൾ അട്ടിമറിക്കായി ലോബിയിങ്ങ് നടത്തി; ഒന്നും അറിയാത്ത മട്ടിൽ സർക്കാർ നോക്കുകുത്തിയായി; കേരളത്തിന്റെ എയിംസ് സ്വപ്‌നം ഇല്ലാതാക്കി കേന്ദ്രത്തിന്റെ ഉത്തരവ്

സ്വകാര്യ മെഡിക്കൽ കോളേജുകൾ അട്ടിമറിക്കായി ലോബിയിങ്ങ് നടത്തി; ഒന്നും അറിയാത്ത മട്ടിൽ സർക്കാർ നോക്കുകുത്തിയായി; കേരളത്തിന്റെ എയിംസ് സ്വപ്‌നം ഇല്ലാതാക്കി കേന്ദ്രത്തിന്റെ ഉത്തരവ്

കേരളത്തിൽ ഇപ്പോൾ എയിംസ് വരുമെന്ന് കരുതിയിരുന്ന മലയാളികൾക്ക് ഇനി എയിംസിന് വച്ച വെള്ളം ആങ്ങു വാങ്ങി വയ്ക്കാം. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് (എയിംസ്) ആരംഭിക്കാനായി ഇന്നലെ പുറത്തിറങ്ങിയ ഉത്തരവിൽ കേരളമില്ല. സർക്കാരിന്റെ അലംഭാവവും മെല്ലെപോക്കും മൂലമാണ് ഇപ്പോൾ കേരളത്തിന് എയിംസ് നഷ്ടമായിരിക്കുന്നത്. തമിഴ്‌നാട്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ആസാം, ഹിമാചൽപ്രദേശ്, ജമ്മുകാശ്മീർ, പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിൽ എയിംസ് ആരംഭിക്കാനുള്ള ഉത്തരവാണ് ഇന്നലെ പുറത്തിറങ്ങിയത്. എയിംസ് നഷ്ടമായിട്ടും കേരള സർക്കാരിന് കുലുക്കമില്ലെന്നതാണ് ഏറെ വിചിത്രം.

നാളുകൾക്ക് മുമ്പേ തന്നെ കേരളത്തിന്റെ എയിംസ് അട്ടിമറിക്കാൻ ശ്രമങ്ങൾ കേന്ദ്രത്തിൽ നടന്നെങ്കിലും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. തമിഴ്‌നാട് ലോബിയും സ്വകാര്യ മെഡിക്കൽ കോളേജുകളുമാണ് എയിംസ് അട്ടിമറിക്കാനിയ നീക്കങ്ങൾ നടത്തിയത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഉൾപ്പെടെ ഒൻപത് സ്വകാര്യ മെഡിക്കൽ കോളേജുകളാണ് ഡൽഹിയിൽ അട്ടിമറിശ്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. എയിംസ് തമിഴ്‌നാട്ടിലെത്തിക്കാൻ അവിടുത്തെ സർക്കാർ കേന്ദ്രസർക്കാരിൽ സമ്മർദ്ദം തുടർന്നിട്ടും കേരള സർക്കാർ അനങ്ങിയില്ല. മറിച്ച് 2014 ജൂലായിൽ സ്ഥലംകണ്ടെത്തിയെന്ന ഒഴുക്കൻ റിപ്പോർട്ടയച്ച കേരളസർക്കാർ വിശദമായ മറുപടിയയച്ചത് ഡിസംബറിൽ മാത്രമാണ്. ആരോഗ്യസെക്രട്ടറി ഇളങ്കോവനെ ഡൽഹിക്കയച്ചെങ്കിലും കാര്യമായി ഒന്നും നേടാൻ സർക്കാരിനായില്ല. ഡി.എം.ഇ വിരമിച്ചതോടെ എയിംസിനായുള്ള കേരളത്തിന്റെ തുടർനടപടികളും വെള്ളത്തിൽ വരച്ച വരപോലെ ആവുകയും ചെയ്തു.

എയിംസ് കേരളത്തിന് അനുവദിച്ചതിനെ തുടർന്ന് തങ്ങളുടെ മണ്ഡലത്തിൽ എയിംസ് എത്തിക്കാനായി കേരളത്തിലെ എംപിമാർ കിണഞ്ഞു പരിശ്രമിച്ചു. ഇപ്പോൾ എയിംസ് ഇല്ലാതായതോടെ എംപിമാർക്കും മിണ്ടാട്ടമില്ല. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് എയിംസിന് സ്ഥലംകണ്ടെത്തിയത്. കേന്ദ്രം ആവശ്യപ്പെട്ട രേഖകൾ ജില്ലാകളക്ടർമാരുടെ റിപ്പോർട്ടുകളടക്കം കേന്ദ്രആരോഗ്യ സെക്രട്ടറിക്ക് കേരളം നൽകിയതുമാണ്. പിന്നെ ഒരു നീക്കവും സർക്കാർ നടത്തിയില്ല. അതിനിടെ എയിംസ് മധുരയിലെത്തിക്കാൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ മുന്നിട്ടിറങ്ങി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇതിനായി പ്രധാനമന്ത്രിയെ നേരിൽ കണ്ടു. കഴിഞ്ഞമാസം അവിടെ സ്ഥലപരിശോധനയും നടന്നു.

എന്നാൽ തമിഴ് നാടിന്റെ നീക്കങ്ങളെ കേരളം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇനിയും ഉണർന്നു പ്രവർത്തിച്ചാൽ ഒരുപക്ഷേ കേരളത്തിന് എയിംസ് കിട്ടിയേക്കും. ഇതിനായി കേന്ദ്രതീരുമാനം പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയും അതിന് വേണ്ടി നടപടികൾ ത്വരിതപ്പെടുത്തുകയും വേണം. ഐ.ഐ.ടിക്കെന്ന പോലെ എയിംസിനായി സ്‌പെഷ്യൽ ഓഫീസറെ നിയോഗിക്കുകയും കേരളത്തിൽ എയിംസിന്റെ ആവശ്യകത കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തി എംപിമാരെ ഉപയോഗിച്ച് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതും ഗുണം ചെയ്‌തേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP