Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡ് എൻ കെ പ്രേമചന്ദ്രന്; കൊല്ലം എംപിയെ അവാർഡിന് അർഹനാക്കിയത് ജനസമ്മിതിയും പൊതുവിഷയങ്ങളിലെ ഇടപെടലും; ആദരിച്ചത് ഫെയിം ഇന്ത്യയും ഏഷ്യാ പോസ്റ്റും സംയുക്തമായി; മലയാളികൾക്ക് അഭിമാന നിമിഷം

മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡ് എൻ കെ പ്രേമചന്ദ്രന്; കൊല്ലം എംപിയെ അവാർഡിന് അർഹനാക്കിയത് ജനസമ്മിതിയും പൊതുവിഷയങ്ങളിലെ ഇടപെടലും; ആദരിച്ചത് ഫെയിം ഇന്ത്യയും ഏഷ്യാ പോസ്റ്റും സംയുക്തമായി; മലയാളികൾക്ക് അഭിമാന നിമിഷം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡിന് കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രൻ അർഹനായി. മോസ്റ്റ് ഇൻഫ്‌ളുവൻസ് എംപി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പുരസ്‌കാരം. നിലവാര നിർണയത്തിലൂടെ വിവിധ മേഖലകളിലെ മികവുറ്റവരെ കണ്ടെത്തുന്ന പ്രമുഖ മാഗസിനായ ഫെയിം ഇന്ത്യയും ഏഷ്യാ പോസ്റ്റും സംയുക്തമായി നടത്തിയ സർവേയിലാണ് എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്റിലെ ഏറ്റവും ഫലപ്രദമായ ശബ്ദത്തിന്റെ ഉടമയാണെന്നു കണ്ടെത്തിയിരിക്കുന്നത്.

ബഹുജനസമ്മതി, പൊതുവിഷയങ്ങളിലുള്ള ഇടപെടലുകൾ, ലോക്‌സഭയിലെ ചർച്ചകളിലുള്ള പങ്കാളിത്തം, പൊതുതാത്പര്യ വിഷയങ്ങൾ മുൻ നിർത്തിയുള്ള ചോദ്യങ്ങൾ, ജനാധിപത്യ ശാക്തീകരണത്തിനായി കൊണ്ടു വന്ന സ്വകാര്യ ബില്ലുകൾ, വിവിധ വിഷയങ്ങളിലുള്ള അറിവ്, പൊതുജനങ്ങൾക്ക് നൽകുന്ന സഹായം, പൊതുജനങ്ങൾക്ക് എപ്പോഴും എംപിയെ സമീപിക്കുവാനുള്ള സാഹചര്യം, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് കമ്മിറ്റി പരിഗണിച്ചത്. ദക്ഷിണേന്ത്യയിൽനിന്ന് ഇതുവരെ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവ് മല്ലികാർജുന ഖാർഗേയെയും എൻ.കെ. പ്രേമചന്ദ്രൻ എംപി യും മാത്രമാണ് ഈ അംഗീകാരത്തിന് അർഹരായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP