Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു; കുമരനല്ലൂർ വസതിയിൽ എത്തി പുരസ്‌ക്കാരം നേരിട്ട് സമ്മാനിച്ചത് സാംസ്കാരിക മന്ത്രി എ കെ ബാലൻ

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു; കുമരനല്ലൂർ വസതിയിൽ എത്തി പുരസ്‌ക്കാരം നേരിട്ട് സമ്മാനിച്ചത് സാംസ്കാരിക മന്ത്രി എ കെ ബാലൻ

സ്വന്തം ലേഖകൻ

ആനക്കര: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. കുമരനല്ലൂർ അമേറ്റിക്കരയിൽ ദേവായനം വസതിയിൽ ഉച്ചക്ക് 12ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് മുഖേനയാണ് പുരസ്‌കാരം സമർപ്പിച്ചത്.

വാഗ്‌ദേവകതയുടെ വെങ്കല ശിൽപവും 11 ലക്ഷം രൂപയും ഫലകവും മന്ത്രി എ.കെ. ബാലൻ മുഖ്യമന്ത്രിക്ക് വേണ്ടി നേരിട്ട് കൈമാറി. കോവിഡ് മാർഗനിർദേശ പ്രകാരം 50 പേർ മാത്രമാണ് വസതിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്. പ്രമുഖരായ എഴുത്തുകാർ ഓൺലൈൻ വഴി ചടങ്ങിൽ പങ്കാളികളായി.

നാട്ടുകാർക്കും നാടിന്റെ നാനാഭാഗത്തുള്ളവർക്കും അവരവരുടെ വീടുകളിൽ ഇരുന്ന് വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP