Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കേരള സർവകലാശാല മാർക്ക് തട്ടിപ്പ്; കെഎസ് യുവിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്ജിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്ക്; നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി

കേരള സർവകലാശാല മാർക്ക് തട്ടിപ്പ്; കെഎസ് യുവിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്ജിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്ക്; നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള സർവകലാശാലയിലെ മോഡറേഷൻ മാർക്ക് തട്ടിപ്പ് വിവാദത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം.ഷാഫി പറമ്പിൽ എംഎൽഎയ്ക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനും പരിക്കേറ്റു. മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

സംഭവത്തിൽ ഇരുവരും അറസ്റ്റ് വരിച്ചെന്നാണ് വിവരം. പൊലീസ് ബാരിക്കേഡിൽ തള്ളി കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നാണ് വിവരം. സമരം സമാധാനപരമായി അവസാനിപ്പിക്കുന്നതിനാണ് താൻ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയതെന്നും എന്നാൽ ഒരു പ്രകോപനവുമില്ലാതെ പ്രവർത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഇരുവരെയും കൂടാതെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP