Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർക്ക് സംശയം; പുക ശക്തമായതോടെ വീട്ടിലെത്തി നോക്കിയപ്പോൾ തീയിൽ വെന്തുരുകി നിത്യ; മൂന്ന് മാസം മുമ്പ് വിവാഹിതയായ നിത്യയുടെ മരണകാരണം ഭർത്താവുമായുണ്ടായ കുടുംബ വഴക്കെന്ന് സൂചന

വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർക്ക് സംശയം; പുക ശക്തമായതോടെ വീട്ടിലെത്തി നോക്കിയപ്പോൾ തീയിൽ വെന്തുരുകി നിത്യ; മൂന്ന് മാസം മുമ്പ് വിവാഹിതയായ നിത്യയുടെ മരണകാരണം ഭർത്താവുമായുണ്ടായ കുടുംബ വഴക്കെന്ന് സൂചന

കൊച്ചി : നവവധു തീ കൊളുത്തി ആത്മഹത്യ ചെയ്തു. കൊച്ചി തൈക്കുടം ബണ്ട് റോഡിലെ വാടക വീട്ടിൽ 19 വയസുകാരിയെയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുനെൽവേലി സ്വദേശി നിത്യയാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. വൈകുന്നേരം നാലു മണിയോടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്

മൂന്ന് മാസം മുമ്പായിരുന്നു നിത്യയുടെ വിവാഹം കഴിഞ്ഞത്. തൂത്തുക്കുടി സ്വദേശി മരിയപ്പനാണ് ദിവ്യയെ വിവാഹം കഴിച്ചത്. വീടിനടുത്തു തന്നെ പലചരക്ക് കട നടത്തി വരികയാണ് മാരിയപ്പൻ. ഭർത്താവുമായുണ്ടായ കുടുംബ വഴക്കാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. മരട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP