Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിന് മാതാവിനെ കാണാൻ അനുമതി; സെൻട്രൽ ജയിലിലുള്ള നിസാം 20ന് മോചിതനാകും; മൂന്ന് ദിവസം രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ കൊച്ചിയിൽ അമ്മയ്‌ക്കൊപ്പം ചെലവഴിക്കാം; അമ്മയെ അല്ലാതെ മറ്റാരെയും കാണാൻ ശ്രമിക്കരുതെന്നും കോടതി

ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിന് മാതാവിനെ കാണാൻ അനുമതി; സെൻട്രൽ ജയിലിലുള്ള നിസാം 20ന് മോചിതനാകും; മൂന്ന് ദിവസം രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ കൊച്ചിയിൽ അമ്മയ്‌ക്കൊപ്പം ചെലവഴിക്കാം; അമ്മയെ അല്ലാതെ മറ്റാരെയും കാണാൻ ശ്രമിക്കരുതെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിന് കൊച്ചിയിലുള്ള മാതാവിനെ കാണാൻ മൂന്ന് ദിവസത്തേക്ക് ഹൈക്കോടതി അനുമതി നൽകി. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് മുഹമ്മദ് കഴിയുന്നത്. ഈ മാസം 20 ന് മാതാവിനെ കാണുന്നതിനായി മുഹമ്മദ് നിസാം കൊച്ചിയിലെത്തും. ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുകയാണ് നിസാം.

കൊച്ചി കലൂരിലെ ഫ്‌ളാറ്റിൽ മാതാവിനോടൊപ്പം ചിലവഴിക്കാനാണ് മുഹമ്മദ് നിസാമിന് അനുമതി നൽകിയിരിക്കുന്നത്. ഈ മാസം 21,22,23 തിയതികളിൽ രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ നിസാമിന് മാതാവിനൊപ്പം ഫ്‌ളാറ്റിൽ ചിലവഴിക്കാം. അഞ്ച് മണിക്ക് ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം.

മാതാവിനെ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരാനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വർഷത്തെ തടവുശിക്ഷയുമാണ് ലഭിച്ചത്. 2015 ജനുവരി 29നായിരുന്നു കേരളത്തെ ഞെട്ടിച്ച ക്രൂരകൊലപാതകം നടന്നത്. തൃശൂർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചും മർദ്ദിച്ചും കൊല്ലുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP