Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപ്പും മുളകും സംവിധായകനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; നടപടി നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന്

ഉപ്പും മുളകും സംവിധായകനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; നടപടി നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെയും സംവിധായകൻ ആർ. ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടപടി.

ശനിയാഴ്ച വൈകുന്നേരമാണ് ഉപ്പും മുളകും സീരിയലിലെ സംവിധായകനിൽ നിന്നും തനിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തിക്കൊണ്ട് സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ നിഷാ സാരംഗ് രംഗത്ത് വന്നത്. തുടർന്ന് നിഷ സാരാംഗിന് പിന്തുണയുമായി നിരവധി പേർ രംഗത്തുവന്നിരുന്നു. ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിഷയുമായുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർത്തുവെന്നും നിഷ പരമ്പരയിൽ തുടർന്നും അഭിനയിക്കുമെന്നാണ് ചാനൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, സംവിധായകനെ മാറ്റാതെ പരമ്പരയിൽ അഭിനയിക്കില്ല എന്ന നിലപാടിലാണ് നിഷ സാരംഗ്.

സീരിയലിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും, സംവിധായകന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നിലെന്നും നിഷ പറയുന്നു. സീരിയിലിന്റെ സംവിധായകൻ ഉണ്ണിക്കൃഷ്ണൻ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അന്ന് താൻ അതിനെ വിലക്കിയിരുന്നു. ഉപ്പും മുളകും സീരിയിൽ അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാൾ ശല്യപ്പെടുത്തി. താൻ ഇക്കാര്യം ശ്രീകണ്ഠൻ നായർ സാറിനോടും ഭാര്യയോടും പറഞ്ഞു. തന്നെക്കുറിച്ച് ഇയാൾ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. സംവിധായകനെ അനുസരിക്കാതെ അമേരിക്കയിലേക്ക് പോയി. അതുകൊണ്ട് ഉപ്പും മുളകിൽ നിന്നും തന്നെ മാറ്റി നിർത്തുകയാണെന്നാണ് തനിക്ക് കിട്ടിയ അറിവ്. എന്നാൽ ചാനൽ ഡയറക്ടറുടെ അടക്കം രേഖാ മൂലം അനുവാദം വാങ്ങിയാണ് ഞാൻ അമേരിക്കയിൽ നടന്ന അവാർഡ് ഷോയ്ക്ക് പോയതെന്നും നിഷ വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP