Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാലാ ഫലം തോൽവിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ മാണി; കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ്ഫോം ആയാണ് തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ

പാലാ ഫലം തോൽവിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ മാണി; കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ്ഫോം ആയാണ് തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ

സ്വന്തം ലേഖകൻ

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിലെ ഫലം തോൽവിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി. കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ്ഫോം ആയാണ് ഈ തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ മാധ്യമങ്ങളോടു പ്രതികരിച്ചു. പാലാ ഉപതെരഞ്ഞെടുപ്പിൽ നേരിട്ട തോൽവി അംഗീകരിക്കുന്നെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ.മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. പരാജയകാരണം വസ്തുതപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രണ്ടില ചിഹ്നം ലഭിക്കാതിരുന്നത് തെരഞ്ഞെടുപ്പിൽ കാര്യമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. യു.ഡി.എഫിന് 10000 ത്തിലേറെ വോട്ട് കുറഞ്ഞത് അംഗീകരിക്കുന്നു. എന്നാൽ ബിജെപിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബിജെപി വോട്ട് വിറ്റുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP