Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിപ: ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; നേരിയ തോതിൽ പനിയുണ്ടെങ്കിലും സ്വന്തമായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ

നിപ: ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; നേരിയ തോതിൽ പനിയുണ്ടെങ്കിലും സ്വന്തമായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിപബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. ഇന്റർകോം വഴി യുവാവ് അമ്മയോട് സംസാരിച്ചതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പനിയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ടെങ്കിലും നേരിയ തോതിൽ ഇപ്പോഴും ഇയാൾക്ക് പനിയുണ്ട് എന്ന് ഡോക്ടർമാർ പറയുന്നു.

ആരോഗ്യനിലയിൽ കാര്യമായ മാറ്റം ഉണ്ട്. സ്വന്തമായി ഭക്ഷണം കഴിക്കാനും, സംസാരിക്കാനും സാധിക്കുന്നുണ്ട്.പനി ബാധിച്ച് എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഏഴാമത്തെയാൾക്കും നിപയില്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തൊടുപുഴയിൽ താമസിക്കുന്ന ഒഡിഷ സ്വദേശിക്കായിരുന്നു നിപയില്ലെന്ന് സ്ഥിരീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP