Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

അതെ, മന്ത്രി ശൈലജ രാജകുമാരിയും റാണിയുമൊക്കെയാണ്; നിപ കാലത്ത് വടകര എംപി ഒന്ന് ഫോൺ ചെയ്യുക പോലും ഉണ്ടായില്ല; നിപ രോഗം ഭേദമായ നഴ്‌സിങ് അസിസ്റ്റന്റ് അജന്യയും മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രം​ഗത്ത്

അതെ, മന്ത്രി ശൈലജ രാജകുമാരിയും റാണിയുമൊക്കെയാണ്; നിപ കാലത്ത് വടകര എംപി ഒന്ന് ഫോൺ ചെയ്യുക പോലും ഉണ്ടായില്ല; നിപ രോഗം ഭേദമായ നഴ്‌സിങ് അസിസ്റ്റന്റ് അജന്യയും മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രം​ഗത്ത്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട് : ആരോഗ്യമന്ത്രിയെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച്, നിപ രോഗം ഭേദമായ നഴ്‌സിങ് അസിസ്റ്റന്റ് അജന്യയും രംഗത്ത്. എംപിയായിരുന്നിട്ട് പോലും മുല്ലപ്പള്ളി തന്നെ വിളിച്ചിട്ടില്ല. രോഗം ഭേദമായിട്ടും ആളുകൾ തന്നെ പേടിയോടെ നോക്കിയിരുന്നു. എന്നാൽ ശൈലജ ടീച്ചർ കാണാൻ വന്നത് വലിയ കരുത്തായി എന്നും നിപ ബാധിച്ച് ചികിൽസിച്ച് ഭേദമായ അജന്യ വ്യക്തമാക്കി.

മന്ത്രി ശൈലജ രാജകുമാരിയും റാണിയുമൊക്കെയാണ്, നമ്മുടെ കേരളക്കരക്കാരുടെ ആകെ. എനിക്ക് അതിൽ ഒരു സംശയവുമില്ല. അന്ന് വടകര എംപിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. അന്ന് ഒരു ഫോൺകോളിലൂടെ പോലും അദ്ദേഹം ഞങ്ങളുടെ കാര്യമൊന്നും അന്വേഷിച്ചിട്ടില്ല.

ടീച്ചറായിരുന്നു കൂടെയുണ്ടായത്. ഹോസ്പിറ്റലിൽ വന്ന് കാണാനും പിന്നീട് രോഗം ഭേദമായി പഠനത്തിലേക്ക് കടന്നപ്പോൾ വിളിച്ച് അന്വേഷിക്കാനും ശൈലജ ടീച്ചർ തയ്യാറായിരുന്നുവെന്ന് അജന്യ ഓർമ്മിക്കുന്നു. ആരോഗ്യമന്ത്രി ശൈലജയെ നിപ രാജകുമാരി, കോവിഡ് റാണി എന്നിങ്ങനെയായിരുന്നു മുല്ലപ്പള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസ സമരത്തിനിടെ പരിഹസിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP