Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിപ: വിദ്യാർത്ഥിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; മെഡിക്കൽ കോളേജിൽ അസോലേഷൻ വാർഡിലെ രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു; നിരീക്ഷണത്തിൽ തുടരുന്നത് 330 പേർ

നിപ: വിദ്യാർത്ഥിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; മെഡിക്കൽ കോളേജിൽ അസോലേഷൻ വാർഡിലെ രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു; നിരീക്ഷണത്തിൽ തുടരുന്നത് 330 പേർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിപ ബാധിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. മെഡിക്കൽ കോളേജിൽ ഐസലേഷൻ വാർഡിലുണ്ടായിരുന്ന അഞ്ച് രോഗികളിൽ രണ്ടു പേരെ ഡിസ്ചാർജ് ചെയ്തു. പുതുതായി മൂന്നു പേരെ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരുടെ സാമ്പിൾ പരിശോധന നടന്നുവരികയാണ്. ഇതോടെ ഐസൊലേഷൻ വാർഡിലുള്ളവരുടെ എണ്ണം ആറായി. എറണാകുളം മെഡിക്കൽ കോളേജിൽ ഇന്നലെ പരിശോധിച്ച 10 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്.

നിപ രോഗിയുമായി സമ്പർക്കം പുലർത്തിയ ഒരാളെക്കൂടി ഇന്ന് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സമ്പർക്ക ലിസ്റ്റിലുള്ളവരുടെ എണ്ണം 330 ആയി. ഇവരിലാർക്കും തന്നെ രോഗലക്ഷണമില്ല. എല്ലാവരുടെയും ആരോഗ്യനില സ്റ്റേബിളായി തുടരുന്നു. നിരീക്ഷണ കാലാവധി പൂർത്തീകരിക്കുന്നതിനാൽ ഇവരിൽ 33 പേരെ ജൂൺ 13ന് വൈകീട്ട് അഞ്ചു മണിയോടെ നിരീക്ഷണപ്പട്ടികയിൽ നിന്നൊഴിവാക്കും. സമ്പർക്കമുണ്ടായിരുന്നവരിൽ രോഗലക്ഷണം പ്രകടമാകാൻ വിദൂര സാധ്യതയെങ്കിലും ഉണ്ടായിരുന്ന ഒമ്പതു പേരുടെ പരിശോധന ഫലവും നെഗറ്റീവാണ്.

മെയ് മാസം ജില്ലയിൽ സംഭവിച്ച 1798 മരണങ്ങളിൽ 1689 എണ്ണത്തിന്റെ രേഖകളുടെ പരിശോധന പൂർത്തിയായി. സംശയാസ്പദമായ ഒരു മരണവും കണ്ടെത്തിയില്ല. ജില്ലയിലെ 78 സ്വകാര്യ ആശുപത്രികളിൽ മെയ് മാസം നടന്ന മരണങ്ങളുടെ പശ്ചാത്തലം പരിശോധിച്ചതിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ആരോഗ്യ വിദഗ്ദ്ധർ നാല് മെഡിക്കൽ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP