Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലാവർക്കും ആശ്വാസം: നിപ ഭീതി അകലുന്നു; വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ 52 പേർക്കും രോഗ ലക്ഷണങ്ങൾ ഇല്ല; ഐസൊലേഷൻ വാർഡിൽ ചികിത്സിച്ച 12 പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരണം

എല്ലാവർക്കും ആശ്വാസം: നിപ ഭീതി അകലുന്നു; വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ 52 പേർക്കും രോഗ ലക്ഷണങ്ങൾ ഇല്ല; ഐസൊലേഷൻ വാർഡിൽ ചികിത്സിച്ച 12 പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിപ ബാധിച്ച വടക്കൻ പറവൂരിലെ വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ 52 പേർക്ക് നിപ ലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. കളക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗലക്ഷണങ്ങളുമായി ഇന്നലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചയാൾക്കും നിപയില്ലെന്ന് പരിശോധനാ ഫലം ലഭിച്ചു. ഇതോടെ ഐസൊലേഷൻ വാർഡിൽ ഇപ്പോഴുള്ള ഏഴ് പേർക്കും നിപയില്ലെന്ന് വ്യക്തമായി.ഐസൊലേഷൻ വാർഡിൽ നിന്ന് ഇന്നലെ അഞ്ച് പേരെ ഡിസ്ചാർജ് ചെയ്തിരുന്നു. ഇതോടെ ഐസൊലേഷനിലുള്ളവരുടെ എണ്ണം ആറായി. ഇവർക്കും നിപയില്ലെന്ന് വ്യക്തമായെങ്കിലും നിരീക്ഷണത്തിൽ തുടരുകയായിരുന്നു. എന്നാൽ ഇന്ന് രോഗലക്ഷണങ്ങളുമായി ഒരാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഈ രോഗിക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചതോടെ, ഇതുവരെയുള്ള ദിവസങ്ങളിലായി ഐസൊലേഷൻ വാർഡിൽ ചികിത്സിച്ച 12 പേർക്കും രോഗബാധയില്ലെന്ന് വ്യക്തമായി.

അതേസമയം നിപ ബാധ സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു. മെഡിക്കൽ കോളേജിലെ താത്കാലിക ലാബിൽ നടത്തിയ രണ്ടാംഘട്ട സാമ്പിൾ പരിശോധനയുടെ ഫലം കൂടുതൽ സ്ഥിരീകരണത്തിനായി പൂണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ഇന്നലെ അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്ന് ഫലം ലഭിച്ചു. മൂന്നു സാമ്പിളുകൾ പരിശോധിച്ചതിൽ ഒരെണ്ണം പോസിറ്റീവും രണ്ടെണ്ണം നെഗറ്റീവുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP