Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപാ വൈറസ് ബാധിച്ച് യുവാവിന്റെ ആരോഗ്യനില തൃപ്തികരം; ചികിത്സയിൽ കഴിയുന്ന യുവാവിനെ മുറിയിലേക്ക് മാറ്റി; ഐസൊലേഷൻ വാർഡിലുണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്തു

നിപാ വൈറസ് ബാധിച്ച് യുവാവിന്റെ ആരോഗ്യനില തൃപ്തികരം; ചികിത്സയിൽ കഴിയുന്ന യുവാവിനെ മുറിയിലേക്ക് മാറ്റി; ഐസൊലേഷൻ വാർഡിലുണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്തു

കൊച്ചി: നിപാ വൈറസ് ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നുവെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇദ്ദേഹത്തെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 3 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ ഇവിടെ നിരീക്ഷണത്തിൽ ആരും തന്നെയില്ല.

രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടികയിൽ നിലവിൽ 278 പേരാണുള്ളത്. പരിശോധനയ്ക്കായി പൂണെ എൻഐവി ഇന്നലെ ആലുവ, പറവൂർ മേഖലയിലെ വാവക്കാട്, തുരുത്തിപ്പുറം എന്നീ പ്രദേശങ്ങളിൽ നിന്നും തൊടുപുഴ കോളേജിന് സമീപത്ത് നിന്നും, ഇടുക്കിയിലെ മുട്ടത്ത് നിന്നും 141 വവ്വാലുകളിൽ നിന്നും സാംപിളുകൾ ശേഖരിച്ചു പരിശോധനക്കായി അയച്ചു.

നിപാ ബോധവൽക്കരണ. പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് 3559 പേർക്ക് പരിശീലനം നൽകി. ഇതോടെ പരിശീലനം ലഭിച്ചവരുടെ എണ്ണം 37184 ആയി. നിപാ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്. രോഗിയുമായി സമ്പർക്കത്തിലായവരുടെ നിരീക്ഷണം ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിഎംഒ യുടെ നേതൃത്യത്തിൽ നടക്കുന്നുണ്ട്. കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങളും തുടരുന്നു. സംശയനിവരാണത്തിനായി 0484 2373616 എന്ന നമ്പരിലേക്ക് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP