Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ആദ്യം വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി പീഡനം; നഗ്‌ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ക്രൂരതയുടെ ആവർത്തനം; പ്രതി ജസീലിന് ജാമ്യം നിഷേധിച്ച് കോടതി; ഭാര്യവീട്ടുകാരുടെ ഓട്ടോറിക്ഷ തല്ലിത്തകർത്തതിന് നിലമ്പൂരിൽ മറ്റൊരുകേസും

ആദ്യം വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി പീഡനം; നഗ്‌ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ക്രൂരതയുടെ ആവർത്തനം; പ്രതി  ജസീലിന് ജാമ്യം നിഷേധിച്ച് കോടതി; ഭാര്യവീട്ടുകാരുടെ ഓട്ടോറിക്ഷ തല്ലിത്തകർത്തതിന് നിലമ്പൂരിൽ മറ്റൊരുകേസും

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കുകയും ഫോട്ടോ പകർത്തുകയും ചെയ്ത പ്രതി പിന്നീട് നഗ്‌ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു. പ്രതി ജസീലിന്റെ ജാമ്യം നിഷേധിച്ച് കോടതി. സംഭവമറിഞ്ഞ് ഭാര്യയെ കൊണ്ടുപോകാൻ വന്ന ഭാര്യവീട്ടുകാരുടെ ഓട്ടോറിക്ഷ തല്ലിത്തകർത്തതിന് മറ്റൊരുംകേസും നിലിവിലുണ്ട്. മലപ്പുറം അമരമ്പലം സ്വദേശിനിയെയാണ് തോട്ടേക്കരയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗം ചെയ്തത്.

കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ കരുളായി മുക്കം പാറാന്തോടൻ ജസീൽ (36)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി കെ പി ജോൺ തള്ളിയത്. കഴിഞ്ഞ ഫെബ്രുവരി ആറിന് പകൽ 11 മണിക്കാണ് സംഭവം. യുവതിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫെബ്രുവരി 26ന് വീണ്ടും ബലാൽസംഗം ചെയ്തതായും പരാതിയിലുണ്ട്. ജൂൺ 22നാണ് യുവതി പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്ന് ജസീലിന്റെ ഭാര്യയെ ഭാര്യവീട്ടുകാർ തിരികെ കൊണ്ടുപോകാനെത്തിയിരുന്നു. ഇവർ വന്ന ഓട്ടോറിക്ഷ ജസീൽ തല്ലിതകർക്കുകയും ഓട്ടോ ഡ്രൈവർ അയ്യൂബിനെ മർദ്ദിക്കുകയും ചെയ്തുവെന്ന് മറ്റൊരു കേസുമുണ്ട്. ജൂലൈ എട്ടിന് ജസീൽ നിലമ്പൂർ ജെ എഫ് സി എം കോടതിയിൽ കീഴടങ്ങി. പ്രതിക്കെതിരെ നിലമ്പൂർ പൊലീസിൽ ഏഴ് കേസുകൾ നിലവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP