Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതിൽ മജിസ്റ്റീരിയൽ അന്വേഷണം; വ്യാജ ഏറ്റുമുട്ടലാണോ എന്ന് പെരിന്തൽമണ്ണ സബ് കളക്ടർ അന്വേഷിക്കും; ഉത്തരവ് മുഖ്യമന്ത്രിയുടേത്

മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതിൽ മജിസ്റ്റീരിയൽ അന്വേഷണം; വ്യാജ ഏറ്റുമുട്ടലാണോ എന്ന് പെരിന്തൽമണ്ണ സബ് കളക്ടർ അന്വേഷിക്കും; ഉത്തരവ് മുഖ്യമന്ത്രിയുടേത്

മലപ്പുറം: നിലമ്പൂർ വനത്തില മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പെരിന്തൽമ്മണ്ണ സബ് കളക്ടറാകും അന്വേഷിക്കുക. സംഭവത്തിൽ നേരത്തെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഡി.ജി.പിയിൽ നിന്ന് മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. പൊതുപ്രവർത്തകൻ പി.കെ രാജുവിന്റെ പരാതിയിലാണ് നടപടി.

പൊലീസ് വെടിവയ്‌പ്പിൽ ദുരൂഹത നിലനിൽക്കുന്നതിനാലാണ് മജിസ്റ്റേരിയിൽ അന്വേഷണം. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പൊലീസ് ഉത്തവിട്ടിരുന്നു. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനെ അടുത്തദിവസം നിശ്ചയിക്കുമെന്നും അറിയിച്ചു. അതിനിടെയാണ് മജിസ്റ്റീരിയൽ അന്വേഷണം എത്തുന്നത്.

2014ലെ സുപ്രീംകോടതി മാർഗനിർദേശപ്രകാരമാണ് നടപടി. നിലമ്പൂരിൽ കരുളായി വനമേഖലയിൽ കാടിനുള്ളിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട് സ്വദേശിയും സിപിഐ. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവുമായ കുപ്പുസ്വാമി (ദേവരാജ്), കാവേരി (അജിത) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ വ്യാജമാണെന്നും അന്വേഷണം വേണമെന്നും വിവിധകോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.

അതിനിടെ മൃതദേഹം ഏറ്റെടുക്കാൻ മനുഷ്യാവകാശ പ്രവർത്തകർ വിസമ്മതിച്ചു. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിക്കും. കുപ്പു സ്വാമിയുടെ സഹോദരന്റെയും അജിതയുടെ ബന്ധുക്കളുടെയും അപേക്ഷ പ്രകാരമാണ് നടപടി. തിങ്കളാഴ്ച അർധരാത്രി വരെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കാനാണ് തീരുമാനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടക്കമുള്ള കാര്യങ്ങൾ ലഭിച്ച ശേഷം തുടർനടപടികൾ ആലോചിക്കും.

പോസ്റ്റ്‌മോർട്ടത്തിന് മുൻപ് കുപ്പു ദേവരാജിന്റെ മൃതദേഹം കണ്ടതായി സഹോദരൻ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയിക്കുന്നതായും സഹോദരൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് നടപടികൾ ആലോചിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കുപ്പുസ്വാമിയുടെ അമ്മയും മറ്റ് ബന്ധുക്കളും കോഴിക്കോട് എത്തിയിട്ടുണ്ട്. അതിനിടെ മാവോയിസ്റ്റ് വധത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പോരാട്ടം പ്രവർത്തകർ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP